VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് തുടക്കം

VSK Desk by VSK Desk
28 June, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് തുടക്കമാവും. നാലുവർഷ ബിരുദ പരിപാടിയിൽ ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ ക്യാമ്പസുകളെല്ലാം ആഘോഷിക്കും.

ക്യാമ്പസുകളിൽ രാവിലെത്തന്നെ നവാഗത വിദ്യാർത്ഥികളെ മുതിർന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ വരവേൽക്കും. പുതിയ വിദ്യാർത്ഥികൾക്കായി നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയൻ്റേഷൻ ക്ലാസും ഉണ്ടാവും.

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്‌ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും ആർട്സ് & സയൻസ് കോളേജുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് അനുബന്ധമായി ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിരുന്നു. ഇതുപ്രകാരമാണ് ഈ വർഷം ജൂലൈ ഒന്നിനുതന്നെ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ക്ലാസ് ആരംഭിക്കുന്നത്.

പശ്ചാത്തലം

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രവും സമൂലവുമായ പരിഷ്കരണങ്ങൾ നിർദ്ദേശിച്ച ഉന്നതവിദ്യാഭ്യാസ കമ്മീഷനുകളുടെ ശുപാർശകളാണ് എല്ലാ തലങ്ങളിലുമുള്ള വിശദവും സമയബന്ധിതവുമായ ചർച്ചകൾക്കുശേഷം ഓരോന്നായി പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നത്. സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന, മികവിലും ഗുണനിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഉന്നതവിദ്യാഭ്യാസമാണ് ഇവ വഴി ഈ സർക്കാർ സാക്ഷാത്കരിക്കുന്നത്. കലാലയങ്ങളിൽ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്താനും അതുവഴി കേരളത്തെ സാമ്പത്തികശക്തിയായി വളർത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും തുടർവിദ്യാഭ്യാസവുമടക്കം ഉൾക്കൊള്ളുന്ന ഒരു സമഗ്ര പരിഷ്കരണമാണ് കേരളത്തിൽ നടപ്പാക്കുന്നത്. അതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ബിരുദ കരിക്കുലം പരിഷ്കരണം. യുജിസി മുന്നോട്ടു വെച്ചിരിക്കുന്ന മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടും, എന്നാൽ കേരളത്തിന്റേതായ പ്രയോഗിക ബദലുകൾ കൂടി ഉൾച്ചേർത്തു കൊണ്ടുമാണ് സംസ്ഥാനത്ത് കരിക്കുലം ചട്ടക്കൂട്,

സാമൂഹ്യമായ പലനിലയിലുള്ള പിന്നാക്കാവസ്ഥയുള്ള വിദ്യാർത്ഥികൾ സമഗ്രമായ വിദ്യാഭ്യാസം പൂർത്തിയാകുന്നതിനുമുമ്പ് ഏതെങ്കിലും തരത്തിലുള്ള തൊഴിൽ പരിശീലനവും തൊഴിൽ പരിചയ സർട്ടിഫിക്കറ്റും നേടി ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നതാണ് കേരളത്തിൽ നടപ്പാക്കുന്ന നാലുവർഷ ബിരുദ പരിപാടിയിലെ സാമൂഹിക കാഴ്ചപ്പാടുകളിലെ മറ്റൊരു പ്രധാന മാനം.

ഘടന

സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താല്പര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ക്യാപ്‌സ്റ്റോൺ പ്രൊജക്റ്റ് ഉള്ള ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താല്പര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാം ഘടന.

വിദേശ രാജ്യങ്ങളിലേതുപോലെ, പൂർണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർത്ഥിക്കും സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ചു അക്കാദമിക് അഡ്വൈസറുടെ സഹായത്തോടെ സ്വന്തം കഴിവുകൾ വികസിപ്പിക്കാനും പ്രൊഫഷണൽ ലക്ഷ്യങ്ങൾക്ക് സഹായകരമാവും വിധം വിവിധ വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്വന്തം ബിരുദഘടന രൂപകല്പന ചെയ്യാനും കഴിയുന്ന തരത്തിലാണ് നാലുവർഷ ബിരുദപ്രോഗ്രാമുകളുടെ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്.

അതുവഴി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റം (ECTS) ആയിട്ടും അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സവിധാനമായിട്ടും ക്രെഡിറ്റ് കൈമാറ്റം സാധ്യമാകുന്ന വിധത്തിലായിരിക്കും. നമ്മുടെ ബിരുദങ്ങൾക്ക് അന്താരാഷ്‌ട്ര കോമ്പാറ്റബിലിറ്റി നേടാൻ സഹായകരമാവും വിധമുള്ള സമഗ്രതയോടെയാണ് ഈ സംവിധാനം.

ഭാവിയിലേക്ക്

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൈപുണ്യവിടവ് നികത്തുന്നതിനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല, വ്യവസായസംബന്ധിയായ കോഴ്‌സുകൾ ആരംഭിക്കുന്നതിനും എല്ലാ തലങ്ങളിലെയും ഉന്നത വിദ്യാഭ്യാസത്തിലേക്ക് നൈപുണ്യത്തെ സമന്വയിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിംഗും നടത്താൻ Centre for Skill Development Courses and Career Planning (CSDCCP) കേന്ദ്രങ്ങൾ സ്വയംപര്യാപ്ത രീതിയിൽ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.

ഈ കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ നിർദ്ദിഷ്ട പ്രാദേശിക/ വ്യവസായാവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം സാധാരണ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ വിവിധ തലത്തിലുള്ള നൈപുണി വികസനത്തിനും (skilling, up skilling, reskilling) പ്രത്യേക തൊഴിൽ പരിശീലനത്തിനും സഹായകരമാവുകയും ഇതുവഴി സംസ്ഥാനത്തെ മൊത്തത്തിലുള്ള ഉന്നത വിദ്യാഭ്യാസ പരിതസ്ഥിതിക്കും വിദഗ്‌ദ്ധ പ്രൊഫഷണലുകളുടെ വികസനത്തിനും സഹായമേകുകയും ചെയ്യും.

ShareTweetSendShareShare

Latest from this Category

പ്രകൃതി രക്ഷാ സുപോഷണവേദി സെമിനാർ അഞ്ചിന്

അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിനെതിരെ നവംബര്‍ 1ന് കര്‍ഷകമോര്‍ച്ചയുടെ വായ്‌മൂടിക്കെട്ടി സമരം

രേവതിപ്പട്ടത്താനം -2025 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കൃഷ്ണഗീതി പുരസ്കാരം കാവാലം ശശികുമാറിന്

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷന് റെയിൽവേ ബോർഡിൻറെ അനുമതി

സർദാർ @ 150; ജന്മവാർഷികാഘോഷം നാളെ മുതൽ

പി എം ശ്രീ: സർക്കാർ നിലപാട് മാറ്റം സിപിഐയെ സംരക്ഷിക്കാൻ, വിദ്യാര്‍ത്ഥികളെ വഞ്ചിയ്‌ക്കുന്ന നിലപാട് സ്വീകരിച്ചാൽ ശക്തമായ സമരം: എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയില്‍ ധര്‍മ്മധ്വജമുയര്‍ത്താന്‍ പ്രധാനമന്ത്രി എത്തും; സര്‍സംഘചാലകും പങ്കെടുക്കും

യുകെ മലയാളി ഹിന്ദു സംഘടനയായ (OHM UK)-യുടെ ഏഴാമത് വാർഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വിൽടണിൽ നടന്നു.

പ്രകൃതി രക്ഷാ സുപോഷണവേദി സെമിനാർ അഞ്ചിന്

വിജയദശമി പരിപാടികളില്‍ പങ്കെടുത്തത് 32.45 ലക്ഷം ഗണവേഷധാരികള്‍; സംഘശതാബ്ദിയില്‍ രാജ്യത്ത് 80000 ഹിന്ദുസമ്മേളനങ്ങള്‍

ജാതിവ്യത്യാസത്തിന്റെ പൂച്ചയ്ക്ക് മണികെട്ടണം: സര്‍കാര്യവാഹ്

ജബല്‍പൂരില്‍ ചേരുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യാകാരി മണ്ഡല്‍ ബൈഠക്കില്‍ മാനനീയ സര്‍കാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ നല്കിയ പ്രസ്താവന

വന്ദേമാതരം ഭിന്നതകള്‍ക്കെതിരെ ഏകതയുടെ മന്ത്രം: ആര്‍എസ്എസ്

ശ്രീ ഗുരു തേഗ്ബഹദൂര്‍: ഭാരത പാരമ്പര്യത്തിലെ തിളങ്ങുന്ന താരകം

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies