കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പാളിന് പരിക്ക്. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്‌ക് ഇടുന്നതാണ് തര്‍ക്കത്തിന് കാരണമെന്നാണ് അറിയുന്നത്.
എസ്എഫ്‌ഐക്കാര്‍ കുറച്ചു പേര്‍ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് പ്രിന്‍സിപ്പാള്‍ സുനില്‍ കുമാര്‍ ആരോപിച്ചു.പ്രിന്‍സിപ്പാളും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതിപ്പെടുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അതിനിടെ, സംഭവം വാര്‍ത്തയാകുമെന്ന് മനസിലായതോടെ എസ് എഫ് ഐക്കാര്‍ തങ്ങളുടെ പതിവ് പരിപാടിയായ ആടിനെ പട്ടിയാക്കുന്ന രീതിയുമായി രംഗത്തെത്തി. അധ്യാപകര്‍ മര്‍ദ്ദിച്ചെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആരോപണം .എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയും തേടി.
Discussion about this post