കോഴിക്കോട്: സക്ഷമ കേരളയുടെ നേതൃത്വത്തില്‍ കേള്‍വി വെല്ലുവിളി-കാരണങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ ‘പ്രണവം’ എന്ന പേരില്‍ സക്ഷമപ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിച്ചു.
മെഡിക്കല്‍ കോളജ് മുന്‍ ഇഎന്‍ടി വിഭാഗം തലവന്‍ ഡോ.പി. മുരളീധരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജീവിതത്തില്‍ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സക്ഷമ അവരെ നയിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു.
സക്ഷമ സംസ്ഥാന സമിതി അംഗം ആര്‍. രാമചന്ദ്രന്‍ ഡോ.പി. മുരളീധരന്‍ നമ്പൂതിരിയെ പൊന്നാടയണിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. സുകേഷ് രാജ അധ്യക്ഷനായി. കേള്‍വി വെല്ലുവിളി എന്ന വിഷയത്തില്‍ ഡോ.ശങ്കര്‍ മഹാദേവന്‍, ഓഡിയോളജിസ്റ്റ് പി. ശശിധരന്‍, ബി.എസ്. വിനയചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. വിവിധ ജില്ലകളില്‍ നിന്നായി 71 പേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് ഡോ.ശങ്കര്‍ മഹാദേവന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
സക്ഷമ സംസ്ഥാനസമിതി അംഗം പി. പ്രകാശന്‍, സക്ഷമ സംസ്ഥാനസഹസംഘടനാ കാര്യദര്‍ശി പി. സുഭാഷ് കരിക്കുലം കമ്മിറ്റി മുന്‍ സംസ്ഥാന അംഗം കെ.പി.ആഷിക് സംസാരിച്ചു. സി.സി. ഭാസ്‌കരന്‍, സി.എസ് സത്യഭാമ, അനിതാ നായകം പങ്കെടുത്തു.
Discussion about this post