കോട്ടയം: കയറിക്കിടക്കാന്‍ ഒരു കൂരയോ ഒരു തുണ്ടു ഭൂമിയോ പോലും ഇല്ലാത്തവര്‍ക്ക് സഹായവുമായി സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി. പദ്ധതി വഴി കോട്ടയം ജില്ലയിലെ 47 കുടുംബങ്ങള്‍ക്ക് സേവാഭാരതി മൂന്നേക്കര്‍ ഭൂമി നല്കുന്നു. 20നു രാവിലെ 11ന് കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് നാലു മുതല്‍ അഞ്ചു സെന്റ് ഭൂമി വരെയാണ് ലഭിക്കുക.
പള്ളിക്കത്തോട് 12, ചെറുവള്ളി 12, പുതുപ്പള്ളി 11, കോത്തല 3, കൂട്ടിക്കല്‍ 8, കുറിച്ചി 1 എന്നിവിടങ്ങളിലെ 47 കുടുംബങ്ങളുടെ സ്വന്തമായി ഭൂമി എന്ന സ്വപ്നമാണ് സേവാഭാരതി ഭൂദാനം പദ്ധതിയിലൂടെ നിറവേറ്റുന്നത്. സേവാഭാരതിക്കായി ഭൂമി ദാനം ചെയ്തവരെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2017 മുതല്‍ സേവാഭാരതി തല ചായ്‌ക്കാനൊരിടം എന്ന പദ്ധതിയുടെ ഭാഗമായി ഭൂദാനം നടത്തുന്നുണ്ട്. ആചാര്യ വിനോബാ ഭാവെയുടെ മഹത്തായ ആദര്‍ശം പിന്തുടര്‍ന്നാണ് സേവാഭാരതി ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി ആരംഭിച്ചത്.
ചടങ്ങില്‍ സേവാഭാരതി സംസ്ഥാന രക്ഷാധികാരികളായ റിട്ട. ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. ബാലചന്ദ്രന്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരായ എസ്. സേതുമാധവന്‍, രാമനുണ്ണി, വിഭാഗ് സംഘചാലക് പി.പി. പദ്മനാഭന്‍, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത് വിജയ് ഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, ഉപാധ്യക്ഷന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി, ജില്ലയിലെ പ്രധാന വ്യക്തിത്വങ്ങള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Discussion about this post