വയനാട്: ഉരുൾ പൊട്ടലുണ്ടായ ചൂരൽമല മുണ്ടക്കൈ ഭാഗത്ത് ആർഎസ്എസും ദേശീയ സേവാഭാരതിയും കർമ്മ രംഗത്ത്. രാവിലെ 8 മണിയോടെ സ്വയംസേവകർ സംഭവ സ്ഥലത്തെത്തി സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായി.മേപ്പാടി കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു.
സേവാഭാരതിയുടേയും പീപ്പിന്റേയും രണ്ട് ആംബുലൻസുകൾ സേവനം അനുഷ്ഠിക്കുന്നു.നിരവധി മൃതശരീരങ്ങൾ സ്വയംസേവകർ വീണ്ടെടുത്തു.ചെളിയിൽ പൂണ്ടു കിടന്ന പലരുടേയും ജീവൻ രക്ഷിച്ചു.മാനന്തവാടിയിലെ വിശ്വഹിന്ദു പരിഷത്തിന്റെപഴശ്ശി ബാലമന്ദിരത്തിൽ നിന്നും നൂറുകണക്കിന് പേർക്കുള്ള ഉച്ച ഭഷണം തയ്യാറാക്കി സ്ഥലത്തെത്തിച്ചു.സേവാഭാരതിയുടെ വയനാട് ജില്ലയിലുള്ളചിതാഗ്നി ശവ സംസ്കാരം നടത്തുന്നു. രാത്രിയിലും സംസ്കാരം നടത്തുന്നു.മറ്റൊരു സംസ്കാര യൂണിറ്റായ ഐവർ മഠത്തിന് സംസ്കാരം നടത്തുവാൻ വേണ്ട സഹായവും സേവാഭാരതി പ്രവർത്തകർ ചെയ്തു വരുന്നു.സംഘത്തിന്റെ ഉത്തര കേരള പ്രാന്ത പ്രചാരക് ആ. വിനോദ്,ഉത്തര കേരള പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ് ബാബു കോഴിക്കോട് വിഭാഗ് കാര്യവാഹ് രൂപേഷ് എന്നിവർ സ്ഥലത്തെത്തി പ്രവർത്തനത്തിനു വേണ്ടുന്ന മാർഗ്ഗദർശനം നൽകി.ഉരുൾ പൊട്ടിയ സ്ഥലവും സന്ദർശിച്ചു. പരിക്കു പറ്റി ആശുപത്രിയിൽ കഴിയുന്നവരെയും,ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വരയും സന്ദർശിച്ചു തമിഴ് നാട് പ്രാന്തത്തിലെ നീലഗിരി ജില്ലയിൽ നിന്നും സ്വയംസേവകർ, രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കി സ്ഥലത്തെത്തിച്ചു.
Discussion about this post