കൊല്ലം: സഖാവെന്നും മറ്റും കേട്ടാണ് പരിചയം. തപസ്യയിൽ പൊതു കാര്യദർശി എന്നൊക്കെ കേൾക്കുന്നു. ഇത് മഹത്തായ പ്രസ്ഥാനമാണെന്ന് അറിയുന്നു. എനിക്കും ഇതിൽ അംഗമാകണം, എനിക്കും അംഗത്വം തരണം. കാര്‍ഷിക സംസ്‌കാരം അന്യമാകുന്ന കേരളത്തെ വീണ്ടെടുക്കാനുള്ള ഉത്തരവാദിത്തം തപസ്യ ഏറ്റെടുക്കണമെന്ന് ചലച്ചിത്ര നടനും നാടക സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍. തപസ്യ സംസ്ഥാന പഠന ശിബിരം കൊല്ലം പുതിയ കാവ് സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിക്കും സംസ്‌കാരത്തിനും ഊന്നല്‍ നല്കണം. ഗ്രാമങ്ങള്‍ ഉണ്ടെന്ന് കുട്ടികളെ പഠിപ്പിക്കാന്‍ പാലക്കാട്ടേക്കും ഇടുക്കിയിലേക്കും ഒക്കെ പോകേണ്ട അവസ്ഥയാണ് വളര്‍ന്നു വരുന്നത്. ഗ്രാമങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണം. കുടുംബബന്ധങ്ങള്‍ തകരുന്ന സംസ്ഥാനമായി കേരളം മാറി. കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. അടിസ്ഥാനപരമായി കാര്‍ഷിക ചിന്തകള്‍ ഇല്ലാത്തതാണ് ഇതിനു കാരണം. പൊതു സ്ഥലങ്ങള്‍ ഏറ്റെടുത്ത് കൃഷി നടത്താന്‍ നമ്മള്‍ തയ്യാറാകണം, അദ്ദേഹം പറഞ്ഞു. ഏറ്റവും താഴെത്തട്ടില്‍ നിന്ന് കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കണം.
നാല് പതിറ്റാണ്ടു മുന്‍പ് കേരളത്തിൽ നിന്നാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് പഴം, പച്ചക്കറികള്‍ കയറ്റി അയച്ചിരുന്നത്. ഇപ്പോള്‍ വിഷം നിറച്ച പച്ചക്കറികള്‍ കേരളത്തിലേക്ക് എത്തുന്നു. മാറിയ ഭക്ഷണ സംസ്‌കാരം ജനങ്ങളുടെ ജീവിതക്രമങ്ങളെയും മാറ്റിമറിച്ചു. കൃത്രിമ ഭക്ഷണങ്ങളുടെ ലഹരിക്ക് ജനങ്ങള്‍ അടിമകളാകുന്നു.
ബംഗ്ലാദേശില്‍ നടക്കുന്നത് അധികാരകൈമാറ്റമല്ല, ചിലരുടെ അസ്വസ്ഥതകളില്‍ നിന്ന് ഉടലെടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരന്‍ എന്നതില്‍ നാം ആദ്യം അഭിമാനിക്കണം. അടുത്തകാലത്തായി ഈ അഭിമാനബോധം വര്‍ധിച്ചുവരുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാരണം. അദ്ദേഹം ത്തോട് നന്ദിപറയുന്നു. തപസ്യയുടെ പരിപാടിയില്‍ നില്‍ക്കുമ്പോള്‍ ഇതുവരെ കടന്നുവന്ന പാത തെറ്റാണോ എന്ന് ചിന്തിക്കേണ്ട കാലമായിരിക്കുന്നു. ഞാനും തപസ്യയിൽ അംഗമാണ്. എനിക്കും അംഗത്വം നല്കണം, അദ്ദേഹം പറഞ്ഞു.
അധ്യക്ഷത വഹിച്ച തപസ്യ സംസ്ഥാന കാര്യാധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അദ്ദേഹത്തിന് അംഗത്വ രശീതി കൈമാറി. പൊതുകാര്യദര്‍ശി കെ.ടി. രാമചന്ദ്രന്‍, ഉപാധ്യക്ഷന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍, സംസ്‌കാര്‍ ഭാരതി കേന്ദ്രസമിതി അംഗം കെ. ലക്ഷ്മി നാരായണന്‍, തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. രാജന്‍ബാബു, സംസ്ഥാന സെക്രട്ടറി ആര്‍. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post