തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും പരിസ്ഥിതിയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പര്യാവരണ്‍ സംരക്ഷണും സംയുക്തമായി ദേശീയ പരിസ്ഥിതി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഭാരതീയ പാരമ്പര്യങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള സമഗ്ര പ്രവര്‍ത്തനങ്ങള്‍, അനിയന്ത്രിതമായ കാലാവസ്ഥാ നാശത്തിന്റെ ഉയര്‍ന്നുവരുന്ന അപകടങ്ങളുടെ ആഴത്തിലുള്ള സങ്കീര്‍ണത മനസിലാക്കാന്‍ യുവമനസുകളിലും അടുത്ത തലമുറയിലും അവബോധം സൃഷ്ടിക്കുക, തൊഴില്‍ വൈദഗ്ധ്യം, കഴിവ്, പാരിസ്ഥിതിക വെല്ലുവിളികള്‍, അവ ലഘൂകരിക്കാനുള്ള മനോഭാവം എന്നിവയെക്കുറിച്ചുള്ള അറിവ് നേടുക എന്നതാണ് മത്സരങ്ങള്‍ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി സ്‌കൂളുകള്‍, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് ഈ മാസം 21 വരെ രജിസ്‌ട്രേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7990465099, 8505800982, 6377844719, 8160292255, 7337750240, 6377859698.














