കൊച്ചി: ശബരിമലയില്‍ പുതിയ ഭസ്മക്കുളം നിര്‍മിക്കുന്നതില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി വിലക്കി. ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാര സമിതിയോടും ബോര്‍ഡിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. വാദം സപ്തംബര്‍ 11ന് നടക്കും.
ഭസ്മക്കുളം നിര്‍മ്മിക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് ഉന്നതാധികാര സമിതിയെ അറിയിച്ചിട്ടില്ലെന്ന് ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
Discussion about this post