കൊച്ചി: തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സംഘടനാ സെക്രട്ടറിയായി സി. രജിത് കുമാര്‍ ചുമതലയേറ്റു. കൊല്ലത്ത് നടന്ന സംസ്ഥാന പഠന ശിബിരത്തില്‍ തപസ്യയുടെ സുവര്‍ണ ജൂബിലിയാഘോഷം മുന്‍നിര്‍ത്തിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പതിമൂന്ന് വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നു. തൃശ്ശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2001ല്‍ തപസ്യ സംസ്ഥാന സഹ സംഘടനാ സെക്രട്ടറിയും 2003 ല്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായി. തപസ്യയുടെ രണ്ടാമത് സാംസ്‌കാരിക തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചു. തൊടുപുഴ കാഞ്ഞാര്‍ സ്വദേശിയാണ്.













