പാലക്കാട്: വാളയാര്‍ അഹല്യ ക്യാമ്പസില്‍ ഇന്നലെ ആരംഭിച്ച ആര്‍എസ്എസ് ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിൻ്റെ വേദിയുടെ പശ്ചാത്തലമാവുന്നത് കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന മുഹൂർത്തങ്ങളും കേരളത്തനിമയുടെ ആവിഷ്കാരങ്ങളും. ആദി ശങ്കരാചാര്യർ, കാലടിയിലെ ശങ്കരസ്തൂപം, ശിവഗിരിയുടെ പശ്ചാത്തലത്തിൽ ശ്രീനാരായണ ഗുരുദേവൻ, പറയിപെറ്റ പന്തിരുകുലത്തിലെ നറാണത്ത് ഭ്രാന്തൻ എന്നീ ചിത്രങ്ങളാണ്ഉദ്ഘാടന ദിനത്തിൽ വേദിയെ അലങ്കരിച്ചത്.പണ്ഡിറ്റ് കറുപ്പൻ്റെ കായൽ സമ്മേളനം, മഹാത്മജിയുടെ വൈക്കം സത്യഗ്രഹ സമരവേദി സന്ദർശനം, മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം, പഴശ്ശിരാജാവിൻ്റെ നേതൃത്വത്തിൽ ഗോത്ര ജനതയടക്കം പങ്കാളികളായ സ്വാതന്ത്ര്യ സമര പോരാട്ടം, കുളച്ചൽ യുദ്ധത്തിലെ മാർത്താണ്ഡവർമ്മയുടെ വിജയം തുടങ്ങിയ ചരിത്രപ്രധാന സംഭവങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ വേദിയുടെ പശ്ചാത്തലമാവുക.
30ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ നടത്തിയ വാര്‍ത്താസമ്മേളന ഹാളിൻ്റെ പശ്ചാത്തല ചിത്രങ്ങളും കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെയും മഹത് വ്യക്തികളെയും പ്രദർശിപ്പിക്കുന്നതായിരുന്നു.
Discussion about this post