പാലക്കാട്: വിദ്യാനികേതന്‍ സംസ്ഥാന ജ്ഞാന്‍ വിജ്ഞാന്‍ മേള കല്ലേക്കാട് ബിഎഡ് കോളേജില്‍ ഡോ. ദിവ്യ കെ. നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.സി.വി. രേണുക അധ്യക്ഷതവഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ആര്‍. അനീഷ് മുഖ്യപ്രഭാഷണം നടത്തി. ആര്‍. ചന്ദ്രശേഖരന്‍, വൈസ് പ്രിന്‍സിപ്പല്‍ എ.ബി. രാമപ്രസാദ് എന്നിവര്‍ സംസാരിച്ചു.
വിജയികള്‍: ബാല, കിഷോര്‍, തരുണ്‍ യഥാക്രമം. സയന്‍സ് ക്വിസ്: വ്യാസവിദ്യാനികേതന്‍ ചാലക്കുടി, അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട്, വേദവ്യാസ മലാപ്പറമ്പ്, ഗണിത ക്വിസ്: അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട്, ഭാരതീയ വിദ്യാപീഠം പാറശ്ശാല. സയന്‍സ് പ്രബന്ധാവതരണം: ഭാരതീയ വിദ്യാപീഠം പാറശ്ശാല, വള്ളുവനാട് വിദ്യാഭവന്‍ പെരിന്തല്‍മണ്ണ, സരസ്വതി വിദ്യാനികേതന്‍ എളമക്കര. മാത്സ്: വിദ്യാധിരാജ വിദ്യാപീഠം ആലപ്പുഴ, അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട്, ഭാരതീയ വിദ്യാപീഠം പാറശ്ശാല. 14 ജില്ലകളില്‍ നിന്നായി 330 കുട്ടികളാണ് പങ്കെടുത്തത്.














