ഇന്ന് സച്ചിന്‍ ഗോപാലിന്റെ പന്ത്രണ്ടാം ബലിദാന ദിനം. മതമൗലികവാദികളുടെ ആക്രമണത്തിലാണ് സച്ചിന് ജീവൻ നഷ്ടമായത്. സച്ചിൻ ഗോപാലിന്റെ വസതിയിൽ ഇന്ന് നടന്ന പുഷ്പ്പാർച്ചനയിൽ എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് പങ്കെടുത്തു. തുടർന്ന് കണ്ണൂർ പയ്യാമ്പലത്ത് സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ പങ്കെടുത്ത് അനുസ്മരണ സന്ദേശം നൽകി.
എബിവിപി മെമ്പർഷിപ്പ് നൽകുന്നതിനിടയിൽ കണ്ണൂർ പള്ളിക്കുന്ന് സ്‌കൂളിനുമുന്നിൽ വച്ച് 2012 ജൂലൈ മാസം ആറിനാണ് ഇസ്ലാമിക മതമൗലികവാദികളുടെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുകാരുടെ ആസൂത്രിത ആക്രമണത്തിലാണ് സച്ചിൻ ഗോപാലിന് മാരകമായി കുത്തേറ്റത്. ഉടനെ തന്നെ സച്ചിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് മംഗലാപുരം കെ.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മതതീവ്രവാദ ക്യാമ്പുകളിൽ പരിശീലനം ലഭിച്ച ഭീകരസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിനെ രണ്ടുമാസം നീണ്ട ആശുപത്രി ചികിത്സക്കും രക്ഷിക്കാനായില്ല. സെപ്റ്റംബർ അഞ്ചിനാണ് സച്ചിന്റെ ഭൗതിക വിയോഗം സംഭവിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇസ്ലാമിക മതമൗലികവാദികൾ കൊലപ്പെടുത്തുന്ന രണ്ടാമത്തെ എബിവിപി പ്രവർത്തകനായിരുന്നു സച്ചിൻ ഗോപാൽ.
കണ്ണൂരിലെ ഗോപാലൻ മരുക്കത്തിലിന്റെ മകനായ സച്ചിൻ (21) കണ്ണൂർ മോഡേൺ ഐ.ടി.സി വിദ്യാർത്ഥിയായിരുന്നു. എബിവിപിയുടെ സജീവ പ്രവർത്തകനായിരുന്ന സച്ചിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കരുതി കൂട്ടി അക്രമിക്കുകയായിരുന്നു. കലാലയങ്ങളിലെ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതുകൊണ്ടാണ് എബിവിപി പ്രവർത്തകരെ പോപ്പുലർ ഫ്രണ്ട് ആക്രമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. സച്ചിനെ അക്രമിച്ച് ദിവസങ്ങൾ കഴിയും മുമ്പേ ആണ് ചെങ്ങന്നൂരിൽ വിശാലിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. സച്ചിൻ ഗോപാൽ വധക്കേസിലെ സാക്ഷിക്ക് പൊലീസ് ഭീഷണിയുണ്ടായത് കമ്മ്യൂണിസ്റ്റ് – ഇസ്ലാമിസ്റ്റ് ബാന്ധവത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായിരുന്നുവെന്ന് എബിവിപി ആരോപിക്കുന്നു.
Discussion about this post