ചെങ്ങമനാട്: യോഗ നിത്യേന പരിശീലിക്കുന്നതിലൂടെ ആര്യോഗ്യവും മാനസിക ഉല്ലാസവും ലഭിക്കുന്നതോടൊപ്പം പലതരത്തിലുള്ള രോഗങ്ങളും മാനസിക സംഘര്‍ഷങ്ങളും ഒഴിവാക്കാമെന്ന് ആരോഗ്യഭാരതി അഖിലഭാരതീയ സംഘടനാ സെക്രട്ടറി ഡോ. അശോക്കുമാര്‍ വാര്‍ഷണേയ്. ദേശീയ ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള ആരോഗ്യഭാരതിയുടെ നേതൃത്വത്തില്‍ ചെങ്ങമനാട് സരസ്വതി വിദ്യാനികേതനില്‍ നടന്നുവരുന്ന യോഗ പരിശീലനാര്‍ത്ഥികള്‍ക്കായി ‘ലഹരിമുക്തജീവിതം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വളരെ തിരക്കേറിയ ജീവിതസാഹചര്യങ്ങളിലുടെ കടന്നുപോകുന്ന ആളുകള്‍ വിവിധതരത്തിലുള്ള ലഹരിക്ക് അടിമകളാകുന്നു. യോഗയിലൂടെ ഇത് മാറ്റിയെടുക്കാം. ലോകമെമ്പാടും പരിശീലിക്കുന്ന ഏവര്‍ക്കും സ്വീകാര്യമായ പദ്ധതിയായി യോഗ മാറിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൂര്‍ണിമ ആര്‍. ചന്ദ്രന്‍ അദ്ധ്യക്ഷയായി. ആരോഗ്യഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി വി.ബി. സജീവ്കുമാര്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍, യോഗാദ്ധ്യാപിക എ. മിനി, കെ.കെ. അനില്‍കുമാര്‍, ടി.വി. ബാബു എന്നിവര്‍ സംസാരിച്ചു.
Discussion about this post