നീലംപേരൂർ: പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു. പ്രശസ്ത സംഗീതജ്ഞൻ ഈര ജി ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന വായനക്കൂട്ടത്തിൽ ദക്ഷിണ പ്രാന്തത്തിന്റെ പ്രചാർ വിഭാഗ് പുസ്തക ആയാം പ്രമുഖ് ജെ.മഹാദേവൻ അന്താരാഷ്ട്ര സാക്ഷരതാ ദിന സന്ദേശം നൽകി. വായന മനുഷ്യൻ്റെ സംസ്കാരിക മനോഭാവത്തെ വളർത്തി എല്ലാവരെയും ഉൾക്കൊള്ളുന്നവരാക്കും. ഇതിലൂടെ സമാധാനവും സന്തോഷവും പരസ്പര ഐക്യവും ഉണ്ടാകും. വൈദിക കാലത്ത് അറിവുകൾ പരസ്പരം പങ്കുവച്ച് സമാധനത്തോട് കഴിഞ്ഞ ഋഷിമാരുടെ പാരമ്പര്യം വളർന്നതും തുടരുന്നതും അതുകൊണ്ടാണെന്ന് മഹാദേവൻ പറഞ്ഞു.
ഷിജു ഏബ്രഹാം, മനുകുമാർ, സുമേഷ്, വാർഡ് മെമ്പർ വിനയചന്ദ്രൻ, സജി, അർജുൻ, സതീശ് , ബിനീഷ്, എന്നിവർ പങ്കെടുത്തു, തുടർന്ന് പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിന്റെ സമിതി രൂപീകരണവും ആദ്യ സമിതി യോഗവും സമിതി പ്രസിഡണ്ട് പി.കെ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന്,വരും നാളുകളിലെ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി.
Discussion about this post