കൊച്ചി: ഭാരതത്തിന്റെ പൈതൃകത്തിൽ നിന്നും കേരളം അകന്നു പോകുന്ന പരിതസ്ഥിതി ശക്തിപ്പെടുന്നതായി സീമജാഗരൺ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ. ഭാരതത്തിന്റെ ചെറുരൂപം കേരളത്തിൽ കാണാനാകും. ഭാരതത്തിന്റെ പൈതൃകത്തോടൊപ്പം കേരളത്തെയും ചേർത്ത് നിർത്തുന്നതിനാണ് പതഞ്ജലി യോഗ പഠന ഗവേഷണ കേന്ദ്രമെന്നും അദ്ദേഹം അഭിപ്രായപെട്ടു. മൂവാറ്റുപുഴ മാറാടിയിൽ പുതിയതായി പണിക്കഴിപ്പിച്ച പതഞ്ജലി യോഗ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരം പൈതൃക്ഭവന്റെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈശ്വരേച്ച കരുണയാണെങ്കിൽ അത് പ്രവർത്തികമാക്കുന്നത് മനുഷ്യനാണ്. അത്തരം പ്രവർത്തിയാണ് പതഞ്ജലി യോഗ പഠന ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപനത്തിലൂടെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ രംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങൾ നഷ്ടമാകുന്നതായി ചടങ്ങിലെ മുഖ്യാതിഥി സാഹിത്യകാരൻ ബാബുരാജ് കളമ്പൂർ പറഞ്ഞു . എല്ലാ രംഗങ്ങളിലും വൈദേശിക രീതികൾ പിന്തുടർന്നതിന്റെ പരിണിത ഫലമാണ് ഇന്ന് ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
മുവാറ്റുപുഴ മാറാടിയില്‍ ഇരിക്കാരിക്കൽ സർപ്പ യോഗീശ്വര ക്ഷേത്രത്തിനു സമീപമാണ് പൈതൃക് ഭവൻ സ്ഥിതിചെയുന്നത്. 1.5 ഏക്കറിൽ 6000 sq ft വിസ്തീർണത്തിലാണ് പതഞ്ജലി യോഗ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരം. യോഗ പരിശീലനത്തിനും ഗവേഷണത്തിനുമയാണ് ആസ്ഥാന മന്ദിരം.
കഴിഞ്ഞ 26 വർഷത്തിനിടെ 3500 പേര് ഇവിടെനിന്നും പരിശീലനം നേടിയിട്ടുണ്ട്. പദ്മവിഭൂഷണ്‍ സ്വര്‍ഗീയ പി. പരമേശ്വരന്റെ മാര്‍ഗദര്‍ശനത്താലാണ് പതഞ്ജലി യോഗ പഠന ഗവേഷണ കേന്ദ്രം സ്ഥാപിതമാകുന്നത്.
ഗൃഹപ്രവേശന ചടങ്ങ് ആരോഗ്യ ഭാരതി അഖില ഭാരതീയ കാര്യദർശി ഡോ ഡോ. മഞ്ജുനാഥ്ജീ മൈസൂര്‍ ഉദ്ഘാടനം ചെയ്തു. യോഗപൈതൃകം ചീഫ് എഡിറ്റര്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായി. ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
യോഗ പൈതൃകം എഡിറ്റര്‍ ദേവകുമാര്‍ കെ.എന്‍ സ്വാഗതവും പൈതൃക് സെക്രട്ടറി ജയശ്രീ സോമരാജ് നന്ദിയും രേഖപ്പെടുത്തി
Discussion about this post