കോട്ടയം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലി (സക്ഷമ) ന്റെ വാര്‍ഷികയോഗം കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ 28, 29 തീയതികളില്‍ നടക്കും.
ശനിയാഴ്ച രാവിലെ 10 ന് സംസ്ഥാന സമിതി യോഗം. സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.ആര്‍. മേനോന്‍ അധ്യക്ഷന്‍. മൂന്നിന് ജില്ലാ പ്രതിനിധികളുടെ ദ്വിദിന വാര്‍ഷിക പൊതുയോഗം. ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഉമേഷ് അന്തര പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഭിന്നശേഷി അവകാശനിയമം പൂര്‍ണമായി നടപ്പാക്കാനും പൊതുവിടങ്ങളും കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനും വേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പ്രഖ്യാപിച്ച 4% ജോലി സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും, ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കിവന്ന കുടുംബപെന്‍ഷന്‍ വരുമാനപരിധി നിശ്ചയിച്ച് നിഷേധിക്കാനുള്ള ഉത്തരവിനെതിരെയും സ്വീകരിക്കേണ്ട നിയമനടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ജില്ലാതലം മുതലുള്ള പ്രവര്‍ത്തകരാണ് ഈ ദ്വിദിന വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്നത്. സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍, കേരളം തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ സംഘടനാ സെക്രട്ടറി വി.വി. പ്രദീപ്കുമാര്‍ എന്നിവരും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി പി. സുഭാഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ബാലചന്ദ്രന്‍ മന്നത്ത്, ജനറല്‍ കണ്‍വീനര്‍ ഒ.ആര്‍. ഹരിദാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post