തൃശ്ശൂര്‍: ബാലവികാസ കേന്ദ്ര സമന്വയസമിതിയുടെ 11-ാമത് വാര്‍ഷിക പൊതുയോഗം ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സി. ബാലഗോപാലന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍, തൃശ്ശൂര്‍ വിഭാഗ് സഹ സംഘചാലക് അച്ചുതന്‍ മാസ്റ്റര്‍, ബാലവികാസ കേന്ദ്രം സംഘടനാ സെക്രട്ടറി ആര്‍. സജീവന്‍, സെക്രട്ടറി എന്‍.ഇ. ജയപ്രകാശ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, സംഘടനാ സെക്രട്ടറി രാജീവന്‍, കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു എന്നിവര്‍ സംസാരിച്ചു. പി.എം. ആണ്ടവന്‍ സ്വാഗതവും എന്‍. രതി നന്ദിയും പറഞ്ഞു. കേരളത്തിലെ 89 സേവാകേന്ദ്രങ്ങളില്‍ നിന്നുള്ള കാര്യകര്‍ത്താക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.














