കോട്ടയം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ നടന്ന സക്ഷമയുടെ സംസ്ഥാന വാർഷിക പൊതുയോഗത്തിലാണ് എല്ലാ ജില്ലകളിലും ദിവ്യാംഗ സേവന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനമായത്. നിലവിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ സക്ഷമയുടെ ദിവ്യാംഗ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാർഷിക പ്രതിനിധി സമ്മേളനം സക്ഷമ ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഉമേഷ് അന്ദേര ഉദ്ഘാടനം ചെയ്തു.
സക്ഷമയുടെ പുതിയ സംസ്ഥാന പ്രസിഡൻ്റായി റിട്ട മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബാലചന്ദ്രൻ മന്നത്ത്, സെക്രട്ടറിയായി ഒ. ആർ ഹരിദാസ്, സംസ്ഥാന സംഘടനാ സെക്രട്ടറി പി സുഭാഷ്, ട്രഷറർ ആയി റ്റി.എം കൃഷ്ണകുമാർ എന്നിവരുൾപ്പെടെ 21 അംഗ സംസ്ഥാന സമിതിയേയും പൊതുയോഗം തിരഞ്ഞെടുത്തു.
നേത്രദാനം നൽകിയ ഏഴ് കുടുംബങ്ങളെ സമ്മേളനത്തിൽ ആദരിച്ചു. രണ്ട് ഭിന്നശേഷി കുടുംബങ്ങൾക്ക് തയ്യൽ മഷീനുകളും വിതരണം ചെയ്തു.
ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി നേത്രദാനം മഹാദാനം എന്ന വിഷയത്തെ ആസ്പദമാക്കി സക്ഷമ സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിന്റെ വിജയികൾക്ക് സമ്മാനദാനം നൽകി. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ രണ്ടു ദിവസമായി നടന്നു വരുന്ന സക്ഷമ സംസ്ഥാന വാർഷിക യോഗത്തിൽ വച്ച് സക്ഷമ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ഉമേഷ് അന്ദേര, ദേശീയ വൈസ് പ്രസിഡൻ്റ് Dr. ആശാ ഗോപാലകൃഷ്ണൻ, Dr. NR മേനോൻ, സംസ്ഥന പ്രസിഡൻ്റ് Dr ബാലചന്ദ്രൻ മന്നത്ത്, സിസ്റ്റർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
യഥാക്രമം 3001, 2001,1001, രൂപയും മെമൻ്റോയും പ്രശംസാപത്രവും ആണ് വിജയികൾക്ക് നൽകിയത്. ഹയർസെക്കൻഡറി വിഭാഗത്തിൽ എറണാകുളം ജില്ല, കൊച്ചിൻ റിഫൈനറി സ്കൂളിലെ നന്ദകൃഷ്ണൻ ഒന്നാം സ്ഥാനവും, മൂത്തകുന്നം SNMHSS സ്കൂളിലെ അലിയ ആയിഷ രണ്ടാം സ്ഥാനവും കോട്ടയം ഇത്തിത്താനം സ്കൂളിലെ കാർത്തിക ജയപ്രകാശ് മൂന്നാം സ്ഥാനവും തേടി, ഹൈസ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം SKVHSS നന്ദിയോട് സ്കൂളിലെ ജാൻവി R ശാന്ത് ഒന്നാംസ്ഥാനവും പാലക്കാട് GVHSS വട്ടേനാട് സ്കൂളിലെ ദുർഗശ്രീ രണ്ടാം സ്ഥാനവും, തൃശ്ശൂർ പുത്തൂർ GVHSS സ്കൂളിലെ ശിവാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Discussion about this post