തിരുവനന്തപുരം: കേരള ലോട്ടറിയുടെ തിരുവോണം ബംപര്‍ 2024 ഫലം പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പറിനാണ് നറുക്കു വീണത്. ഇന്നുച്ചയ്‌ക്കായിരുന്നു ഫല പ്രഖ്യാപനം. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നേടിയത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.
ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം. TD 281025, TJ 123045, TJ 201260, TB 749816, TH 111240, TH 612456, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984 TE 340072 എന്നീ നമ്പറുകള്‍ രണ്ടാം സമ്മാനം നേടി.
50 ലക്ഷം രൂപ മൂന്നാം സമ്മാനം. TA 109437, TB 465842,TC 147286,TD 796695,TE 208023,TG 301775, TH 564251. യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പറിനുള്ളത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നീ സൈറ്റുകളിൽ നിന്ന് ഫലം അറിയാം. 500 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.
ഗോര്‍ഖി ഭവനിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു.
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും തിരുവോണം ബംപർ വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8 ലക്ഷം ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.
Discussion about this post