തിരുവല്ല : മുനമ്പം തീരദേശത്ത് 610 പേരുടെ ഭൂസ്വത്തുക്കളിൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചതിനെതിരെ തദ്ദേശീയരായ ഭൂവുടമകൾ നടത്തുന്ന സമരത്തിന് സേവ് ഔർ നേഷൻ ( സൺ ) ഇന്ത്യാ സംസ്ഥാന സമിതി യോഗം പിന്തുണ പ്രഖ്യാപിച്ചു.വഖഫ് നിയമ ഭേദഗതിക്കായി കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ബില്ല് പാസ്സാക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണം . ഇതുമായി ബന്ധപ്പെട്ട സംയുക്ത പാർലമെൻ്ററി കമ്മിറ്റിയുടെ ഒരു സിറ്റിംഗ് കേരളത്തിൽ വേണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊളോണിയൽ കാലത്തെ കാലഹരണപ്പെട്ട വഖഫ് നിയമം പരിഷ്ക്കരിക്കേണ്ടത് സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ വിവിധ കേന്ദ്രങ്ങളിൽ സൺ ഇന്ത്യ സെമിനാറുകൾ നടത്തും.യോഗത്തിൽ പ്രസിഡൻ്റ് കേണൽ എസ് . ഡിന്നി അധ്യക്ഷനായിരുന്നു.കെ.ബി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സണ്ണി ഇളംകുളം, ഡോ. ബിജു സ്കറിയാ, സി.ജി. കമലാകാന്തൻ, ബിജു തോമസ് ,കെ. കൃഷ്ണൻകുട്ടി, എസ്.ഡി. വേണുകുമാർ, സി.സി. സ്കറിയാ ,എം.ആർ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post