കൊട്ടാരക്കര: ഭാരതത്തിന്റെ ജനാധിപത്യത്തെയും സുസ്ഥിര വികസനത്തേയും തകർക്കാൻ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ചിദ്ര ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുയെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരള പ്രാന്തീയ സഹ കാര്യവാഹക് കെ ബി ശ്രീകുമാർ. വിജയദശമി മഹോത്സവത്തോടനുബന്ധിച്ചു രാഷ്ട്രീയ സ്വയംസേവക സംഘം കൊട്ടാരക്കര ഖണ്ഡ് പൊതു പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.
നാടിനെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികൾക്കെതിരെ സമാജം ജാഗരൂരകരാകണം. വികസനത്തിൽ ഭാരതം അതിവേഗം മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ യുവത്വം ലോകത്തിനു തന്നെ അഭിമാനമാകുന്ന കാലഘട്ടമായി ഇത് മാറിയിരിക്കുന്നു. ഒരു കൂട്ടർ ഭാരതത്തിന്റെ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുബോൾ മറുഭാഗത്ത് മത തീവ്രവാദ ശക്തികൾ ശക്തിപ്രാപിക്കുന്നു. ഹമാസ് പാലസ്തീന്റെ ഔദ്യോഗിക സൈന്യമല്ല മത തീവ്രവാദ സംഘനയാണ് പക്ഷെ ഇവിടെയുള്ള രാഷ്ട്രീയ കക്ഷികൾ ഉൾപ്പടെ അവരെ ഔദ്യോഗിക സൈന്യമായി ചിത്രീകരിക്കുന്നു.. ഡോ അംബേദ്കാറിന്റെ വാക്കുകളെ അന്വേർഥമാകുന്ന തരത്തിൽ നമ്മുടെ നാട്ടിൽ അരാജകത്വത്തിന്റെ വ്യാകാരണം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾ അനുവദിച്ചാൽ മാത്രം നിങ്ങൾ ശബരിമലയിൽ തൊഴുതാൽ മതി എന്ന് പറയുന്ന ഒരു ഭരണകൂടമാണ് അതിനു ഉദാഹരണം. സമാജത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ. സ്ത്രീ പുരുഷ ആവിഷ്കാരമില്ലാത്ത ദൈവ ചൈതന്യമാണ് ദുർഗ്ഗ. ദുർഗ്ഗ എന്നത് സമാജത്തിന്റെ ശക്തിയുടെ രൂപമാണ് അത് തന്നെയാണ് സംഘത്തിന്റെയും പ്രവർത്തനത്തിലൂടെ നടക്കുന്നത്..സ്വയം സമാജത്തെ സംരക്ഷിക്കാൻ തയ്യാറാവേന്ടിയിരിക്കുന്നു. സമാജത്തെ വിഘടിപ്പിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമാണ് തൃശൂർ പൂരം കലക്കാൻ ആർ എസ് എസ് ശ്രമിച്ചു എന്ന് ആരോപണം. യാതൊരു തെളിവും ഇല്ലാത്ത ബോധപൂർവം ഹിന്ദു സമാജത്തെ വിഘടിപ്പിക്കുക എന്നുള്ള ഉദ്ദേശമാണ് അതിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുൻ ദേശീയ ബാലാഭവൻ ഡയറക്ടർ , റിട്ട അസിസ്റ്റന്റ് കമ്മീഷണർഡോ എം സി ഉഷാകുമാരി അധ്യക്ഷ ആയിരുന്നു. വിജയദശമിക്കുയെന്നും ഒരേ ആശയമേ ഉള്ളു അത് തിന്മയുടെ മേൽ നന്മയുടെ വിജയം എന്നുള്ളത് മാത്രമാണ്. അറിവ് നേടുന്ന സ്ത്രീകളായും ജോലി തേടി പോകുന്നവർ ലക്ഷ്മിയായും ജീവിതത്തിൽ വിവിധ ദുർഘടകങ്ങൾ നേരിട്ട് മുന്നോട്ടു പോകുന്നവർ ദുർഗയായും നമ്മുടെ വീടുകളിൽ ഉണ്ട്. സെൽഫ് ഡിഫൻസിന് നമ്മുടെ പെൺകുട്ടികളെ പരിശീലിപ്പിക്കേണ്ട കാലഘട്ടമായി മാറിയിരിക്കുന്നു. ഡോ വന്ദന പഠിച്ചു പ്രാക്ടീസ് ഇടയ്ക്കാണ് ക്രൂരതയ്ക്കിരയാകേണ്ടി വന്നത്. അത് തരണം ചെയ്യാൻ സ്ത്രീ ശാക്തീകരണം ആവശ്യമായി മാറിയിരിക്കുന്നു എന്ന് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു
കൊട്ടാരക്കര ഖണ്ഡ് കാര്യവാഹക് എം ദീപക് സ്വാഗതം പറഞ്ഞ ചടങ്ങിൽ പുനലൂർ ജില്ലാ സംഘചാലക് ആർ ദിവാകരൻ, ഖണ്ഡ് സംഘ ചാലക് കെ രാജേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
Discussion about this post