കോട്ടയം: ഒരാഴ്ചക്കുള്ളിൽ രണ്ട് പേരുടെ വിയോഗമാണ് കോട്ടയം വിഭാഗ് പ്രൗഢ പ്രമുഖ് ശ്രീ എസ് ഹരികുമാറിൻ്റെ കുടുംബത്തിൽ സംഭവിച്ചത്. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തിൻ്റെ മാതൃസഹോദരി മാലതിയമ്മയും, ഇന്ന് അദ്ദേഹത്തിൻ്റെ സഹോദരി ഭർത്താവും സ്വയംസേവകനുമായ ശ്രീനിവാസനും ഈശ്വരപദം പൂകുകയുണ്ടായി.
വിയോഗത്തിൻ്റെ വേദനയിലും ഇരു കുടുംബങ്ങളുമായും ഹരിച്ചേട്ടൻ സംസാരിക്കുകയും നേത്രദാനത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇരുവരുടേയും നേത്രങ്ങൾ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘത്തിൻ്റെ വിവിധ ക്ഷേത്ര സംഘടനയായ സക്ഷമ സ്വീകരിച്ചു. ഈ സത്കർമ്മം വഴി കാഴ്ച പരിമിതരായ നാല് പേർക്കാണ് കാഴ്ച ലഭിക്കുക.
കോട്ടയത്ത് സക്ഷമയുടെ പ്രേരണയാൽ ഇതുവരെ 49 നേത്രദാനങ്ങൾ നടന്നു. 98 പേർക്ക് കാഴ്ച ലഭിക്കാൻ ഈ പരിശ്രമം കാരണമായി.
ഭാരതത്തിൽ 40 ലക്ഷം പേരാണ് കോർണിയ തകരാറിനാൽ കാഴ്ച രഹിതരായി ജീവിക്കുന്നത്. അവരെ ശസ്ത്രക്രിയയിലൂടെ വെളിച്ചത്തിൻ്റെ ലോകത്തേക്ക് നയിക്കാൻ നമ്മുക്ക് സാധിക്കും. മരണപ്പെടുന്നവരുടെ നേത്രങ്ങൾ അഗ്നിക്ക് വിട്ടുകൊടുക്കാതെ ദാനം ചെയ്താൽ മാത്രം മതി. മരണം സംഭവിച്ച് ആറ് മണിക്കൂറിനുള്ളിൽ Eye Bank ഉള്ള ഏതെങ്കിലും ആശുപത്രികളെ ബന്ധപ്പെട്ടാൽ അവർ പരേതരുടെ വസതിയിൽ വന്ന് ഇരുപത് മിനിട്ടു കൊണ്ട് നടപടികൾ പൂർത്തിയാക്കും. നേത്രപടലങ്ങൾ മാത്രമാണ് എടുക്കുന്നത് എന്നതിനാൽ മുഖത്തിന് യാതൊരു വൈരൂപ്യവും ഉണ്ടാകില്ല.
സക്ഷമ CAMBA എന്ന പ്രൊജക്ടിലൂടെ കോർണിയ മൂലമുള്ള അന്ധതയെ നിവാരണം ചെയ്യാൻ പരിശ്രമം തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്ക് സക്ഷമയുമായി ഈ നമ്പരിൽ ബന്ധപ്പെടാം. 8848199760






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post