VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

VSK Desk by VSK Desk
17 June, 2026
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: കേരള സർക്കാർ പി.എം.ശ്രീ (PM SHRI) പദ്ധതിയുമായി മുന്നോട്ട് പോകാനും സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വിദ്യാഭ്യാസ വികസന അവസരങ്ങൾ പ്രയോജനപ്പെടുത്താനും തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും ഉറപ്പാക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സമാനതകളില്ലാത്ത പോരാട്ടമാണ് കഴിഞ്ഞ കാലങ്ങളിൽ എബിവിപി നടത്തിയത്. മറ്റെല്ലാ വിദ്യാർത്ഥി സംഘടനകളും പദ്ധതിയെ എതിർത്തപ്പോൾ എബിവിപി മാത്രമാണ് പി. എം ശ്രീ നടപ്പിലാക്കണം എന്ന നിൽപാട് സ്വീകരിച്ചത്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിൽ കണ്ട് പല തവണ ആവശ്യമുന്നയിക്കുകയും നിരവധി പ്രക്ഷോഭ പരിപാടികളും സംഘടിപ്പിച്ച് പോലീസ് മർദനങ്ങളും ലാത്തിച്ചാർജും നേരിട്ടു. സമരങ്ങളുടെ ഭാഗമായി ഇരുപത്തഞ്ചിലധികം പ്രവർത്തകരാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ജയിൽവാസം അനുഷ്ഠിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ആളുകൾക്ക് നേരെ ഗുണ്ടാ ആക്രമണം പോലുമുണ്ടായി. എടുത്ത നിലപാടിൽ ഉറച്ച് നിന്ന് എബിവിപി മുന്നോട്ട് വച്ച സമ്മർദ്ദത്തിന്റെ ഫലം കൂടിയാണ് ഈ അനുകൂല തീരുമാനം.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക, ആധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക, സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ പി.എം.ശ്രീ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് വിദ്യാലയങ്ങൾ ഈ പദ്ധതിയുടെ ഗുണഫലങ്ങൾ അനുഭവിക്കുമ്പോൾ, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ വിദ്യാർത്ഥികളെ ഈ അവസരങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള മുൻകാല സമീപനം നിർഭാഗ്യകരമായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയും വിദ്യാഭ്യാസ പുരോഗതിയും മുൻനിർത്തി സർക്കാർ യാഥാർത്ഥ്യബോധത്തോടെയുള്ള തീരുമാനം കൈക്കൊണ്ടത് അഭിനന്ദനാർഹമാണ്. വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ കൂടുതൽ വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നതിനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് എ.ബി.വി.പി വിശ്വസിക്കുന്നു.

പി.എം.ശ്രീ പദ്ധതിയെ കുറിച്ച് അനാവശ്യ ഭീതിയും തെറ്റായ പ്രചാരണങ്ങളും നടത്തി വിദ്യാർത്ഥികളുടെ അവസരങ്ങൾ നിഷേധിക്കാൻ ശ്രമിച്ചവർ ഇപ്പോൾ ആത്മപരിശോധന നടത്തണം. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ നിലവാര വർധനയ്ക്കും ഉപകരിക്കുന്ന എല്ലാ പദ്ധതികൾക്കും രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies