കോട്ടയം: ഒരാൾ സ്വയംസേവകനായാൽ ജീവിത അവസാനം വരെ സ്വയംസേവകനായിരിക്കും എന്ന ഡോക്ടർ ജിയുടെ കാഴ്ചപാട് ജീവിതത്തിലൂടെ കാണിച്ചു തന്ന വ്യക്തിത്വമാണ് സ്വർഗ്ഗീയ ഡോ.ജി കേശവൻകുട്ടിയുടേതെന്ന് ആർ എസ് എസ് മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ. രാഷ്ട്രീയ സ്വയംസേവക സംഘം കറുകച്ചാൽ മുൻ സംഘചാലകും നെത്തല്ലൂർ ഏകാത്മക കേന്ദ്രം, ജ്യോതിർമയി ബാലികസദനം, ഭാരതീയ കലാപീഠം, ശാരദാ വിദ്യാമന്ദിരം തുടങ്ങിയ നിരവധി സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ അമരക്കാരനും, പ്രശസ്‌ത ആയുർവേദ മർമ്മ ചികിത്സകനുമായിരുന്ന നെത്തല്ലൂർ വിശ്വാലയത്തിൽ ഡോ. ജി.കേശവൻ കുട്ടി ഒന്നാം സ്മൃതിദിനത്തോട് അനുബന്ധിച്ച് അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവാ പ്രോജക്‌ടുകളുടെ പ്രഖ്യാപനവും നടന്നു. സമകാലിക പ്രവർത്തകരായിരുന്ന യശഃശരീരരായ ഡോ.ജി.കേശവൻകുട്ടി, കെ.ശശിധരക്കുറുപ്പ്, കെ.ഗോപിനാഥക്കുറുപ്പ് എന്നിവരുടെ ഛായാചിത്ര അനാഛാദനവും നടന്നു. സേവാ പ്രോജക്ടുകളായ 1 ലക്ഷം രൂപയുടെ നഴ്സിംഗ് പഠന സഹായം, 50,000 രൂപയുടെ സ്വാവലമ്പി സ്വയം തൊഴിൽ സഹായവും കറുകച്ചാൽ സേവാ ഭാരതിക് ഗ്യാസ് ക്രീമേട്ടോറിയം എന്നിവയുടെ ഉദ്‌ഘാടനവും നടത്തി.
സീമ ജാഗരൺ മഞ്ച് അഖിലഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണൻ, വിഭാഗ് സംഘചാലക് പി.പി ഗോപി, ഖണ്ഡ് സംഘചാലക് ബി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post