വളപട്ടണം (കണ്ണൂര്‍): കളരിവാതുക്കല്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ ജമാത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും പരിപാടി നടത്താന്‍ അനുമതി നല്കി ആചാരലംഘനം നടത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ക്ഷേത്രരക്ഷാ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വളപട്ടണം കളരി വാതുക്കല്‍ ക്ഷേത്രനടയില്‍ നടന്ന പ്രതിഷേധ പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു.
ദേവന്റെ സ്വത്ത് സംരക്ഷിക്കാതെ പൊതുഇടമാക്കി മാറ്റാന്‍ ദേവസ്വം ബോര്‍ഡ് കൂട്ടുനില്‍ക്കുകയാണെന്ന് ശ്യാംമോഹന്‍ പറഞ്ഞു. കപട രാഷ്രീയക്കാരുടെ പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെയും ദേവസ്വത്തെയും മോചിപ്പിച്ച് വിശ്വാസികളെ ഏല്‍പിക്കണം. ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും വിശ്വാസികള്‍ക്ക് ക്ഷേത്രനട അനുവദിക്കില്ലെന്ന് രേഖാമൂലം എഴുതി നല്കുന്ന ദേവസ്വം ബോര്‍ഡുകളാണ് കേരളത്തിലുള്ളത്. അവരാണ് ജമാത്തെ ഇസ്ലാമിക്ക് ക്ഷേത്രം തുറന്നു കൊടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കളരിവാതുക്കലില്‍ ആചാരലംഘനത്തിന്ന് കൂട്ടുനിന്നത് മലബാര്‍ ദേവസ്വം ബോര്‍ഡാണ്. പൈതൃക യാത്രയുടെ പേരില്‍ ജമാ അത്തെ ഇസ്ലാമിയും വെല്‍ഫയര്‍ പാര്‍ട്ടിയും നടത്തിയ പരിപാടിക്ക് ക്ഷേത്രമുറ്റത്ത് മൗനാനുവാദം നല്‍കിയവര്‍ക്കെതിരെ നടപടി വേണം, ശ്യാം മോഹന്‍ അധികാരികളെ ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് ഡോ. വി.എസ്. ഷേണായി അധ്യക്ഷത വഹിച്ചു.
Discussion about this post