കൊച്ചി: വാവര്‍ അയ്യപ്പന്റെ ചങ്ങാതിയെന്ന കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വാവരെ മഹത്വവത്കരിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സല്‍ ആരോപിച്ചു.
ഇതിനു പിന്നിലെ ലക്ഷ്യം ഹൈന്ദവ വിശ്വാസത്തെയും സംസ്‌കാരത്തെയും അവഹേളിക്കുകയെന്നതാണ്. ശബരിമലയുടെ മറവില്‍ വിശ്വാസികളെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ വാവര് പള്ളിയെ ഉയര്‍ത്തിക്കാട്ടി വിശ്വാസ ധ്വംസനത്തിന് കളമൊരുക്കുന്നു. ശബരിമലയില്‍ അപ്പവും അരവണയും വിറ്റു കോടികളുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡ് ദക്ഷിണഭാരതത്തിലെ അയോദ്ധ്യയായ ശബരിമലയിലെ മണ്ഡല മഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. നിയന്ത്രണങ്ങള്‍ക്കു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ ബാലിശമാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ മൗനം ദുരൂഹമാണ്.
ശബരിമലയോടും അയ്യപ്പഭക്തരോടുമുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരേ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണം, സംസ്ഥാന സര്‍ക്കാര്‍ നിലപാടു മാറ്റിയില്ലെങ്കില്‍ ദേശീയ തലത്തില്‍ വിഎച്ച്പി പ്രതിഷേധമാരംഭിക്കും, അദ്ദേഹം പറഞ്ഞു.
Discussion about this post