ശബരിഗിരി: രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വി പി വിജയമോഹൻ (54) അന്തരിച്ചു. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രൊഫസർ, ആധ്യാത്മിക പ്രഭാഷകൻ, ഗ്രന്ഥകർത്താവ്, മൂക്കന്നൂർ ജ്ഞാനാനന്ദ ഗുരുകുലം സ്കൂൾ ഖജാൻജി എന്നീ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. നിമോണിയ ബാധയെ തുടർന്നു ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് റാന്നി കീക്കൊഴൂർ ഉള്ള വീട്ടുവളപ്പിൽ.
ഭാര്യ: രാജശ്രീ വിജയമോഹനൻ (അദ്ധ്യാപിക, ഗവണ്മെന്റ് എച്ച്എസ്‌എസ് ഇടമുറി) മക്കൾ: ഗായത്രി വിജയമോഹൻ, ശ്രീഹരി വിജയമോഹൻ.
Discussion about this post