കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെക്കുറിച്ച് ലേഖനം പ്രസിദ്ധികരിച്ച ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ വാരികയ്‌ക്കെതിരെയുളള മാനനഷ്ട കേസ് ഹൈക്കോടതി റദ്ദാക്കി. നിരോധിത സംഘടനയായ പി.എഫ്.ഐ നല്‍കിയ അപകീര്‍ത്തി കേസാണ് റദ്ദാക്കിയത്.
നിരോധിക്കപ്പെട്ട പി.എഫ്.ഐ നിയമപരമായ സ്ഥാപനമല്ലെന്ന് കോടതി വ്യക്തമാക്കി. നിരോധിത സംഘടനയെ അപകീര്‍ത്തി ബാധിക്കുന്നതല്ല എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു
നിരോധിത സിമിയുടെ മറ്റൊരു മുഖമാണ് പി.എഫ്.ഐ എന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസാണ് ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ റദ്ദാക്കിയത്.
Discussion about this post