സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 8 വരെ കോട്ടയം പബ്ലിക് ലൈബ്രറിയിലെ കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ പ്രശസ്ത ചിത്രകാരൻ ശ്രീ രമേശ് കെ കണ്ണന്റെ “സുകൃതം” ചിത്രകലാ പ്രദർശനവും വില്പനയും സംഘടിപ്പിക്കുന്നു.
ഓട്ടിസം, ഡൗൺ സിൻഡ്രം, സെറിബ്രൽ പാൾസി തുടങ്ങിയ വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന തീവ്ര ഭിന്നശേഷിക്കാരുടെ സംരക്ഷണവും ചികിത്സയും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന ട്രസ്റ്റാണ് ചങ്ങനാശ്ശേരി സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് .
പ്രദർശനവും വില്പനയും
ഭാരത് ഹോസ്പിറ്റൽ CEO Dr വിനോദ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ M S പദ്മനാഭൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്), Dr B ഗിരീഷ് (എം ഡി ആത്രേയ ആയുർവേദിക് സെന്റർ ), Dr കൃഷ്ണൻ നമ്പൂതിരി (Surgeon, മന്ദിരം ആശുപത്രി), R സാനു (രാഷ്ട്രീയ സ്വയം സേവക സംഘം കോട്ടയം വിഭാഗ് കാര്യ വാറ്റ്), P K രാജപ്പൻ (ചെയർമാൻ സുകൃതം ചാരിറ്റബിൾ), O R ഹരിദാസ് ( സക്ഷമ സംസ്ഥാന ജന സെക്രട്ടറി), M N അരുൺകുമാർ (Secretary, Gayathri Vidya Mandir Inclusive School), V T ഉണ്ണിക്കൃഷ്ണൻ (Principal, Gayathri Vidya Mandir Inclusive School), K ശങ്കരൻ (Kottayam Municipal Standing Committee Chairman), K C വിജയകുമാർ (Executive Secretary, Public Library) തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post