VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് പിറന്ന രാജ്യം : ഡോ. ടി.പി ശ്രീനിവാസന്‍

VSK Desk by VSK Desk
10 December, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ബംഗ്ലാദേശ് ഭാരതീയരുടെ രക്തം ചൊരിഞ്ഞ് ഉണ്ടായ രാജ്യമാണെന്നും ഭരണകൂടം ജനങ്ങള്‍ക്കെതിരെ തിരിയുന്ന അവസ്ഥയില്‍ ഭാരതത്തിന് ഇടപെടാന്‍ അവകാശമുണ്ടെന്നും മുന്‍ അംബാസിഡര്‍ ഡോ. ടി.പി ശ്രീനിവാസന്‍. ലോക മനുഷ്യാവകാശ ദിനമായ ഇന്ന് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി ഭാരതീയ വിചാരകേന്ദ്രം ഹാളില്‍ സംഘടിപ്പിച്ച ‘ബംഗ്ലദേശ് മതന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വമാനവികതയും’ എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.

താനുള്‍പ്പെടെയുള്ള നയതന്ത്രജ്ഞരും ബംഗ്ലാദേശിന്റെ രൂപീകരണകാലത്ത് പൂര്‍ണപിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്നു. നാം വിചാരിച്ചത് ആ ജനത മുഴുവന്‍ നമ്മുടെ നാടിന്റെ സുഹൃത്തുക്കളാകുമെന്നായിരുന്നു. എന്നാല്‍ 71 ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ തോറ്റപ്പോഴും ബംഗ്ലാദേശ് മതരാജ്യമല്ലാതായി മാറിയതിലും വേദനയുള്ളവര്‍ അവിടെ ഉണ്ടായിരുന്നിരിക്കാം. കുറച്ചുകാലം കൊണ്ട് അവിടെ ഉണ്ടായ മാറ്റം നിരാശാ ജനകമാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച മുഹമ്മദ് യൂനുസ് ഇങ്ങനെയൊരു രാക്ഷസനായി മാറിയതെങ്ങിനെയെന്ന് മനസിലാകുന്നില്ല. ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിക്കപ്പെടുമെന്ന് തോന്നുന്നില്ല. പിന്നിലുള്ളത് ഹിന്ദുവിരോധവും ഭാരത വിരോധവുമാണ്. ഭാരതവുമായുള്ള രക്തബന്ധം ബംഗ്ലാദേശ് തിരിച്ചറിയപ്പെടുമെന്ന് തന്നെ കരുതണമെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അരക്ഷിത കാലാവസ്ഥയില്‍ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ പൊതുസമൂഹത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രംഗത്തുവരുന്ന പൊതുസ്വഭാവമാണെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.മോഹന്‍ വര്‍ഗീസ് പറഞ്ഞു. രൂപീകരണകാലത്ത് ബംഗ്ലാദേശില്‍ 22 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ 7.96 ശതമാനമായി കുറഞ്ഞെന്നും ജമാഅത്തെ ഇസ്ലാമി വരയ്ക്കുന്ന വരയിലൂടെയാണ് മുഹമ്മദ് യൂനൂസ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിൽ ന്യൂനപക്ഷ സ്‌നേഹം പറയുന്നവര്‍ തൊട്ടയല്‍ രാജ്യങ്ങളില്‍ നടക്കുന്ന പീഡനം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇത് രാഷ്ട്രീയ കക്ഷികളുടെയും ചില മതങ്ങളുടെയും കാപട്യമാണെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.മുഹമ്മദ് ഫക്രുദ്ദീന്‍ അലി പറഞ്ഞു. അന്യമത വിദ്വേഷത്തിലധിഷ്ഠിതമായ മതാധിപത്യമാണ് അപകടം. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും കരച്ചില്‍ നമുക്കുള്ളില്‍ പിടച്ചിലാകണമെന്നും പ്രതിഷേധം തെരുവുകളിലേക്കെത്തിയാലേ പരിഹാരമാകൂവെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു.

ബംഗ്ലാദേശും പശ്ചിമ ബംഗാളും യോജിപ്പിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനം ടി വി മാനേജിംഗ് അഡൈ്വസര്‍ ജി.കെ.സുരേഷ് ബാബു പറഞ്ഞു.

ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്.രമേശന്‍ അധ്യക്ഷത വഹിച്ചു. പ്രാന്ത ബൗദ്ധിക്ക് പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍ ആമുഖഭാഷണം നടത്തി. ബംഗ്ലാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതി ഭാരവാഹികളായ അഖിലേഷ് വി സി സ്വാഗതവും സജിത്ത് നന്ദിയും രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഭാരത സർക്കാരും അന്തരാഷ്ട മനുഷ്യവകാശ സംഘടനകളും ഉടൻ ഇടപെടണമെന്നും യോഗം പ്രേമയതിലൂടെ ആവിശ്യപ്പെട്ടു.

Share
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies