എറണാകുളം : കേരളാ യൂണിവേഴ്സിറ്റിയിൽ ബഹു. ചാൻസലർ ഉൽഘാടനം ചെയ്ത രാജ്യാന്തര സംസ്കൃത സെമിനാർ തടസപ്പെടുത്താനും, അലങ്കോലപ്പെടുതാനും ഇടതു കേന്ദ്രങ്ങൾ എസ് എഫ് ഐ യെ കൂട്ടുപിടിച്ച് നടത്തിയ ശ്രമങ്ങളെ തള്ളിപറയുന്നതിനും അപലപിക്കുന്നതിനും അക്കാദമിക് സമൂഹം തയ്യാറാവണം എന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം കൊച്ചിയിൽ കൂടിയ നേതൃയോഗം അഭിപ്രായപ്പെട്ടു. സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ഉദ്ഘാടകനായി പങ്കെടുത്ത യോഗത്തിലേക്ക് പ്രതിഷേധ റാലിയുടെ രൂപത്തിൽ എത്തിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ്ഹാളിലേക്ക് ഇരച്ചു കയറാൻ ശ്രമിക്കുകയും കടന്നാക്രമണം നടത്തുകയും ചെയ്ത സംഭവം സാക്ഷര കേരളത്തിന് അപമാനമാണ്.
സംസ്ഥാനത്തിന്റെ ഗവർണറുടെ സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കണം. നിക്ഷിപ്ത താൽപര്യങ്ങൾ മുൻനിർത്തി വാർത്താ ചാനലുകൾ തെറ്റായ വാർത്തകൾ കൊടുക്കുന്നതിനെയും സംഘടന അപലപിക്കുന്നു. വിശാലമായ കാൻവാസിൽ എല്ലാ വിഭാഗം വിദ്യാർത്ഥികളുടെയും താൽപര്യത്തെ മുൻനിർത്തി നടത്തിയ സെമിനാറിൽ പങ്കെടുത്തവരുടെ വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യാൻ മാധ്യമങ്ങൾ ഇറങ്ങി പുറപെടുന്നത് ദുരുപദിഷ്ടമാണ്. നിറഞ്ഞു കവിഞ്ഞ സെനറ്റ് ഹാൾ കണ്ടതിന്റെയും സെമിനാർ വിജയിച്ചതിന്റെയും പക സംസ്കൃതം വേദന്ത സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് അടിച്ചു തകർക്കുന്നത്തിൽ വരെ എത്തി എന്നത്, കേരളത്തിലെ അക്കാദമിക് സമൂഹം ഗൗരവപൂർവ്വം വിമർശിക്കേണ്ട വിഷയം ആണ്.വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയ അതിപ്രസരത്തിന്റെ ജീർണ്ണത അത്രമേൽ മലീമസമാണെന്നതിന്റെ തെളിവാണ് സർവകലാശാലാ ഫണ്ട് ഉപയോഗിച്ച് നടത്തിയ സെമിനാർ, ഗവർണർ ഉൽഘാടനം ചെയ്യുന്നു എന്ന ഒറ്റ കാര്യം കൊണ്ട് എതിർക്കപ്പെടുന്നത്. അസഹിഷ്ണുത മുഖമുദ്രയാക്കിയ ഇടത് അദ്ധ്യാപക-വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന നെറികെട്ട പ്രവൃത്തികളെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യണമെന്ന് സംഘടന അഭ്യർത്ഥിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുള്ള കുറവുകൾ പരിഹരിക്കുന്നതിനും സമഗ്രമായ മാറ്റങ്ങളിലൂടെ വികാസം കൈവരുത്തുന്നതിനും ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി 2020) അടക്കമുള്ള നിയമങ്ങളോട് ചേർന്ന് നിന്നുകൊണ്ട് യൂണിവേഴ്സിറ്റി യെ മുന്നോട്ട് നയിക്കുന്ന വൈസ് ചാൻസലർ സിൻഡിക്കറ്റിന്റെയും ഇടതു കേന്ദ്രങ്ങളുടെയും രാഷ്ട്രീയതിട്ടൂരങ്ങളെ വക വയ്ക്കാതെ വിദ്യാർത്ഥിക്ഷേമം മുൻനിർത്തി നടത്തുന്ന പ്രവർത്തനങ്ങൾക്ക് അദ്ധ്യാപക സംഘത്തിന്റെ പൂർണ പിന്തുണയുണ്ടാകും. കാലികപ്രസക്തമായ വിഷയത്തെ മുൻനിർത്തി സെമിനാർ നടത്താനും അതിൽ രാജ്യത്തെയും ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റി യിലെയും മുൻനിര വിദ്യാഭ്യാസവിചക്ഷണരെ കൊണ്ടുവരാനും സെമിനാർ ആയ കോ-ഓഡിനേറ്റർ പ്രൊഫ. സി എൻ വിജയകുമാരി ടീച്ചർ നടത്തിയ പ്രയത്നം സംസ്കൃതത്തിന്റെയും ഭാരതീയവിജ്ഞാനശാഖകളുടെയും വികാസത്തിന് കേരളത്തിന് മികച്ച സംഭാവന നൽകുവാനുണ്ടെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നു. എന്ന് സംസ്ഥാന മീഡിയ സെൽ കൺവീനർ പി പി ബിനു പറഞ്ഞു.
Discussion about this post