കൊട്ടാരക്കര: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കൊട്ടാരക്കര പടിഞ്ഞാറ്റിൻക്കര മഹാദേവർ ക്ഷേത്രത്തിൽ നാലരയടി പൊക്കമുള്ളതും പല വലിപ്പമുള്ളതുമായ വർഷങ്ങൾ പഴക്കമുള്ള ചീന ഭരണി ഇനത്തിൽ പെട്ട ആറോളം വലിയ ഭരണികൾ കണ്ടെത്തിയത് കൗതുകമായി മാറുന്നു. കഴിഞ്ഞ ദിവസം പാടുഞ്ഞാറ്റിൻക്കര ക്ഷേത്രത്തിൽ ദേവസ്വം ഓഫിസിന്റെ നവീകരണവുമായി ബന്ധപെട്ട് പഴയ സാധനങ്ങൾ സൂക്ഷിച്ച മുറി വൃത്തിയാക്കുന്നതിനിടയ്ക്ക് മുറിയുടെ തറയിൽ അഞ്ചരയടി താഴചയിൽ ഭരണിയുടെ മുഖം മാത്രം പുറത്തേക്ക് കാണുന്ന നിലയിൽ കുഴിച്ചിട്ട നിലയിൽ ക്ഷേത്രഭരണ സമിതി അംഗങ്ങൾ ഭരണി കണ്ടെത്തുകയായിരുന്നു.
തുടർന്ന് മണ്ണ് നീക്കം ചെയ്തു വാതിൽ പൊളിച്ചു ഭരണി പുറത്തെത്തിച്ചു വൃത്തിയാക്കി ക്ഷേത്ര മുറ്റത്ത് ഭക്തജനങ്ങൾ കാണുന്ന തരത്തിൽ വച്ചിരിക്കുകയാണ്. 1000 ത്തിലധികം വർഷത്തോളം പഴക്കം കണക്കാക്കുന്നു. സാധാരണ നന്നങ്ങാടി ഭരണികളെ അപേക്ഷിച്ചു ഇതിൽ ചൈനകൾ ഉപയോഗിച്ച് പോളിഷ് ചെയ്തമാതിരി ഉള്ളതിനാൽ പ്രാചീന ചൈന വ്യാപരികൾ മുഖേന പ്രാചീന രാജ വംശങ്ങൾ വാങ്ങി ക്ഷേത്രത്തിൽ വച്ചതായി കണക്കാക്കുന്നു.
പരശുരാമനാൽ നിർമിക്കപ്പെട്ട 108 ക്ഷേത്രങ്ങളിൽ ഒന്നാണ് പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം എന്നാണ് ഐതീഹ്യം. പ്രാചീന ഗ്രീക്കു വ്യാപരികൾക്ക് മുന്നേ ചൈനീസ് വ്യാപരികൾ ചീന ഭരണിയുമായി മറ്റും കേരളത്തിൽ എത്തിയതായി ചരിത്രകാരൻമാർ പറയുന്നു. ഇളയിടത്തുസ്വരൂപം രാജ വംശം തലസ്ഥാനം കിളിമാനൂർ കുന്നുമേൽനിന്നും കൊട്ടാരക്കരയിലേക്ക് 14 നൂറ്റാണ്ടോടെ മാറ്റി ഭരണം നടത്തി വന്നിരുന്നു. കൊട്ടാരക്കര ഇളയിടത്തു ഭരണകേന്ദ്രമായതോടെ കൊട്ടാരക്കര മഹാദേവൻ ഇളയിടത്തപ്പനായി വിളിപ്പേരും വന്നു ചേർന്നിരുന്നു.
കണ്ടെത്തിയ ഭരണികൾ ക്ഷേത്രത്തോളം പഴക്കമുള്ളതായിട്ടാണ് കണക്കാകുന്നത്. ഏകദേശം നാലരയടി യോളം പൊക്കവും മൂന്നര അടിയോളം വീതിയും ഭരണികൾക്കുണ്ട്. പ്രാചീന കാലത്ത് ക്ഷേത്രത്തിൽ നിവേദ്യമായി പടച്ചോറും തൈരും ഉപ്പുമാങ്ങയും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഉപ്പുമാങ്ങ മറ്റും സൂക്ഷിക്കാൻ ഉപയോഗിച്ച ഭരണിയായി കരുതുന്നു. വലിയ ഭരണികൾ എങ്ങനെ എത്തിച്ചു വെന്നോ മറ്റും തെളിവുകൾ ഇല്ല. ഭരണികൾ കയറുകെട്ടി പൊക്കി മാറ്റുന്നതിനായി മണ്ണ് കൊണ്ടു തന്നെ നിർമിച്ച മൂന്ന് കൊളുത്തുകൾ വീതം ഭരണികളിൽ നിർമിച്ചിട്ടുണ്ട്. ചുവപ്പും കറുപ്പും ചൈനക്‌ളെ സങ്കരമായ നിറമാണ് ഭരണികൾക്ക്.
Discussion about this post