മലപ്പുറം: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ജനുവരി 10, 11, 12 തീയതികളില്‍ തിരൂര്‍ തുഞ്ചന്‍ നഗറില്‍ (ടൗണ്‍ഹാള്‍) നടക്കും. ജനുവരി പത്തിന് രാവിലെ 10ന് സംസ്ഥാന സമിതി യോഗവും ഉച്ചയ്‌ക്ക് ശേഷം പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം 11ന് രാവിലെ 10ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കും.
സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞങ്ങാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍, എടപ്പാള്‍, തിരൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ സെമിനാറുകള്‍ നടക്കും. ബംഗ്ലാദേശ്- ന്യൂനപക്ഷ വംശഹത്യ, ഡീപ് സ്റ്റേറ്റിന്റെ ഇടപെടലുകള്‍ കേരളത്തില്‍, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം, തുഞ്ചന്‍ സാഹിത്യത്തിലെ ദാര്‍ശനികത, പൊന്നാനി കളരി, മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും.
ഡോ. അനില്‍ വള്ളത്തോള്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ആര്‍. സഞ്ജയന്‍, ഡോ. എം. മോഹന്‍ദാസ്, ഡോ. വി.എസ്. രാധാകൃഷ്ണന്‍, എ.പി. അഹമ്മദ്, അഡ്വ. എസ്. ജയസൂര്യന്‍, സി.പി. രാജീവന്‍, പ്രൊഫ. കെ.പി. സോമരാജന്‍ ഡോ. കെ. മുരളീധരന്‍, പി. നാരായണന്‍, സുധീര്‍ പറൂര്‍, മോഹനകൃഷ്ണന്‍ കാലടി, ഡോ. സ്മിത ദാസ്, പ്രൊഫ. ഡോ. ശാന്ത നെടുങ്ങാടി, വിഷ്ണു അരവിന്ദ്, അഡ്വ. കെ. സജിത്, അശ്വതി രാജ്, വി.ഡി. ശാംഭവി മൂസത് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. ഇന്ദിരാ കൃഷ്ണകുമാര്‍ (ചെയര്‍പേഴ്‌സണ്‍), അഡ്വ. എന്‍. അരവിന്ദന്‍ (വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍), രാമചന്ദ്രന്‍ പാണ്ടിക്കാട് (ജനറല്‍ കണ്‍വീനര്‍), ശ്രീധരന്‍ പുതുമന, ഡോ. എം.പി. രവിശങ്കര്‍, വി.എസ്. സജിത്ത്, കൃഷ്ണാനന്ദന്‍. എം.പി (കണ്‍വീനര്‍മാര്‍), കെ. കൃഷ്ണകുമാര്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
Discussion about this post