തൃശൂർ: ഭാഷാ നവീകരണത്തോടൊപ്പം സാംസ്കാരിക നവീകരണം കൂടി ലക്ഷ്യമിട്ടാണ് തുഞ്ചത്ത് എഴുത്തച്ഛൻ അധ്യാത്മ രാമായണം രചിച്ചതെന്ന് തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രൊഫ. പി.ജി.ഹരിദാസ് പറഞ്ഞു. വാത്മീകി രാമായണത്തിന് മലയാള പരിഭാഷ തയ്യാറാക്കിയപ്പോൾ അദ്വൈത വേദാന്തത്തിന്റെ ദാർശനിക പരിവേഷം കൂടി എഴുത്തച്ഛൻ ചാർത്തി നൽകുകയായിരുന്നു. ദർശനികമായ ഈ ഔന്നത്യമാണ് എഴുത്തച്ഛൻ്റെ രചനകളുടെ മഹത്വം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിനാമകീർത്തനം പോലെയുള്ള ചെറിയ കൃതികളിലും ഈ ദാർശനികത ദൃശ്യമാണ്. തപസ്യ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തുഞ്ചൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തപസ്യ ജില്ലാ പ്രസിഡണ്ട് പ്രൊഫ. ടി .പി. സുധാകരൻ അധ്യക്ഷനായി. സി.സി.സുരേഷ്, ടി.എസ്. നീലാംബരൻ, ഷാജു കളപ്പുരക്കൽ, സുരേഷ് വനമിത്ര, എൻ. സ്മിത ,സുനിത സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ശ്രീദേവി അമ്പലപുരം, ജയന്തി വില്ലടം, ചന്ദ്രമോഹൻ കുമ്പളങ്ങാട്, ശുഭ കൊടയ്ക്കാട്, സി.രാമചന്ദ്ര മേനോൻ, ദിനേശ് രാജ, രമിത, ഷാജു കളപ്പുരക്കൽ, തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
Discussion about this post