തിരുവനന്തപുരം : സക്ഷമയുടെ ലോക ബ്രെയിൽ ദിനാചരണവും ദിവ്യാംഗമിത്ര സദസും നടന്നു. പ്രസിദ്ധ സിനിമാ സീരിയല്‍ താരം ക്രിസ് വേണുഗോപാല്‍ ദിവ്യാംഗ മിത്രമായി ചേര്‍ന്നു കൊണ്ട് ദിവ്യാംഗ ക്ഷേമ സേവാനിധി സമാഹരണ യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ദിവ്യാംഗര്‍ക്ക് നല്‍കുന്ന സേവനത്തെ ദൈവീക കാര്യമായി കാണുന്നുവെന്നും അതു കൊണ്ടാണ് ക്ഷണം കിട്ടിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പങ്കാളിയാവാന്‍ സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മരണത്തിനു മുമ്പ് സ്വന്തം കുട്ടിയുടെ മരണം ആഗ്രഹിക്കുന്നു എന്ന് പറയുന്ന മാതാപിതാക്കളുടെ വേദന മനസ്സിലാക്കാന്‍ കഴിയുമോ ? തങ്ങളുടെ കാലശേഷം ഭിന്നശേഷിയുള്ള തങ്ങളുടെ കുട്ടിയെ ആര് സംരക്ഷിക്കും എന്ന ആധിയാണ് മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്ത ഈ മാനസികാവസ്ഥയിലേക്ക് അവരെ എത്തിക്കുന്നത്. നിരാലംബരായ അത്തരം വ്യക്തികളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടിയിൽ സക്ഷമ സംസ്ഥാന സമിതി അംഗം ശ്രീ രഘുനാഥൻ നായർ ലൂയി ബ്രയിൽ അനുസ്മരണവും സംസ്ഥാന സംഘടനാ സെക്രട്ടറി പി സുഭാഷ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ആർ കൃഷ്ണകുമാർ തന്റെ അദ്ധ്യക്ഷ പ്രഭാഷണത്തിൽ തിരുവനന്തപുരത്ത് കഴിഞ്ഞ ഒരു വർഷം സക്ഷമ നടത്തിയ വിവിധ പ്രവർത്തനങ്ങൾ വിവരിച്ചു. സക്ഷമയുടെ കൂടുതല്‍ വിപുലമായ റീഹാബ് സെന്ററും ദിവ്യാംഗ സേവാകന്ദ്രവും ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. കാഴ്ച വെല്ലുവിളി നേരിടുന്ന നാലു പേർക്ക് പരിപാടിയില്‍ വച്ച് വൈറ്റ് കെയിന്‍ വിതരണം നടത്തി.
“ചടങ്ങില്‍ പങ്കെടുത്തതു വഴി ഞാന്‍ അനുഗ്രഹിക്കപ്പെട്ടു. സക്ഷമ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി എന്നെ അത്ഭുതപ്പെടുത്തി. എല്ലാ സജ്ജനങ്ങളും ദിവ്യാംഗ മിത്രം പദ്ധതിയില്‍ പങ്കാളികളാവണം” ചടങ്ങിനു ശേഷം ക്രിസ് വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Discussion about this post