VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

VSK Desk by VSK Desk
9 January, 2025
in കേരളം
ShareTweetSendTelegram

തൃശൂർ: ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

1944 മാർച്ച്‌ മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂള്‍ കലോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു.

ഗാനഗന്ധർവന്‍ യേശുദാസിന്റെ ശബ്ദം സംഗീതലോകം ആഘോഷമാക്കുമ്ബോഴായിരുന്ന ജയചന്ദ്രന്‍റെ വളർച്ച. എന്നാല്‍ യോശുദാസിനൊപ്പം ഭാവഗായകനെയും പ്രേക്ഷകർ നെഞ്ചിലേറ്റി. പിന്നീട് കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമായി ഓരോ മലയാളിയുടെ മനസിലും മധുചന്ദ്രിക പെയ്തിറങ്ങി.

1965ല്‍ പുറത്തിറങ്ങിയ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ‘ഒരുമുല്ലപ്പൂമാലയുമായ് ‘എന്ന ഗാനത്തിലൂടെയായിരുന്നു ഭാവഗായകന്റെ സിനിമ അരങ്ങേറ്റം. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി. ഈ ഗാനം മലയാള സിനിമ സംഗീത ലോകത്ത് ജയചന്ദ്രന് സ്വന്തമായി ഇരിപ്പിടം നല്‍കി. പിന്നീട്’അനുരാഗഗാനം പോലെ’,’കരിമുകില്‍ കാട്ടിലെ’, ഓലഞ്ഞാലിക്കുിരുവി’, ‘പൊടി മീശ മുളയ്ക്കണ കാലം’,’ശിശിരകാല മേഘമിഥുന’,’പൂവേ പൂവേ പാലപ്പൂവേ’,’പൊന്നുഷസ്സെന്നും’, ‘തേരിറങ്ങും മുകിലേ’, ‘സ്വയം വര ചന്ദ്രികേ’,’ആലിലത്താലിയുമായ്’, ‘നീയൊരു പുഴയായ്’,’ഇതളൂര്‍ന്നു വീണ’,’കണ്ണില്‍ കാശിത്തുമ്പകള്‍’, ‘പ്രേമിക്കുമ്പോള്‍ നീയും ഞാനും’,’രാസാത്തി ഉന്നെ കാണാതെ’, എന്നിങ്ങനെ പ്രണയം തുളുമ്പുന്ന ഒരുപാട് ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറന്നു.

മലയാളത്തില്‍ മാത്രമല്ല തമിഴ്‌, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി 15000ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പി എ ബക്കർ സംവിധാനം ചെയ്തനാരായണ ഗുരു എന്ന സിനിമയില്‍ ജി.ദേവരാജൻ ഈണം പകർന്ന ‘ശിവശങ്കര സർവ്വശരണ്യവിഭോ’ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനെ തേടിയെത്തി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997 ല്‍ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.

സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹരിഹരന്റെ നഖക്ഷതങ്ങള്‍, ഓ.രാമദാസിന്റെ കൃഷ്ണപ്പരുന്ത് വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളിലും സംഗീത ആല്‍ബങ്ങളിലും പി.ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്‌.

ShareTweetSendShareShare

Latest from this Category

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies