കൊച്ചി: രാഷ്ട്രത്തിന് അനുകൂലമായ മാധ്യമ പരിസരം സൃഷ്ടിക്കുകയാണ് വിശ്വസംവാദകേന്ദ്രം ചെയ്യുന്നതെന്ന് ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാർ പ്രമുഖ് എം. ഗണേശൻ. രണ്ടു ദിവസമായി ഇടപ്പള്ളി അമൃത കാമ്പസിൽ നടന്നു വന്ന സിറ്റിസൺ ജേർണലിസം ശില്പശാലയിൽ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ഭാരതീയതയും ഹിന്ദു ദർശനവും ഭാവാത്മകമായ സംഭവങ്ങളും മാധ്യമങ്ങളിലൂടെ എല്ലാവരിലെത്തേണ്ടതുണ്ട്. ഓരോ പൗരനും മാധ്യമപ്രവർത്തകരാകുന്ന ഇക്കാലത്ത് ഇത്തരം ശില്പശാലകൾ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അമൃത വിശ്വവിദ്യാപീഠം ഡീനും ഡയറക്ടറുമായ ഡോ. യു. കൃഷ്ണകുമാർ, വിശ്വ സംവാദകേന്ദ്രം അധ്യക്ഷൻ എം. രാജശേഖരപ്പണിക്കർ എന്നിവർ സംസാരിച്ചു.
രണ്ട് ദിവസത്തെ ശില്പശാലയിൽ അച്ചടി മാധ്യമങ്ങളിലെയും ദൃശ്യമാധ്യമങ്ങളിലെയും നൂതന വശങ്ങളെക്കുറിച്ച് എസ്.ഡി. വേണുകുമാര്‍, അപര്‍ണ നമ്പൂതിരി, എം.എ. കൃഷ്ണകുമാര്‍, സഞ്ജു. ആര്‍, അരവിന്ദ് പി.ആര്‍, വരുണ്‍പ്രഭ.ടി., ദീപ കൃഷ്ണ, വിനോദ് എന്‍.കെ, ഡോ. ഹരികൃഷ്ണന്‍. ഡി, വി. വിശ്വരാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വി എസ് കെ സെക്രട്ടറി ഷൈജു ശങ്കരന്‍, അമൃത കാമ്പസിലെ അസിസ്റ്റന്റ് പ്രൊഫസറും ശില്പശാലാ കോ ഓര്‍ഡിനേറ്ററുമായ വിനോദ് ലക്ഷ്മണ്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post