കൊച്ചി: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് സംഘടനാ പരിപാടികൾക്കായി 16 ന് കേരളത്തിലെത്തും. 16 മുതൽ 20 വരെ ആർഎസ്എസ് ദക്ഷിണ കേരള പ്രാന്തത്തിലെ വിവിധ തലത്തിലുള്ള കാര്യകർത്തൃയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ആർ എസ് എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ മുന്നോടിയായി വിദ്യാർത്ഥി പ്രവർത്തകരുടെ ഒരു ദിവസത്തെ ബൈഠക് എറണാകുളം കോലഞ്ചേരി വടയമ്പാടി പരമഭട്ടാര കേന്ദ്ര വിദ്യാലയത്തിൽ നടക്കും. തുടർന്ന് വിദ്യാർത്ഥി സ്വയംസേവകരുടെ പൂർണ ഗണവേഷ സാംഘിക്കിലും അദ്ദേഹം പങ്കെടുക്കും. 21ന് രാവിലെ സർസംഘചാലക് മടങ്ങും.
Discussion about this post