കൊല്ലം: കോടി കണക്കിന് പേർ ദിനംപ്രതി എത്തുന്ന മഹാ കുംഭമേളയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടിയാണ് നൽകുന്നതെന്ന് പരിസ്ഥിതി സംരക്ഷണസമിതി ദക്ഷിണ കേരള പ്രാന്ത സംയോജകൻ എ.കെ സനൻ. പരിസ്ഥിതി സംരക്ഷണ ജില്ലാ സമിതി സംഘടിപ്പിച്ച മഹാ കുംഭമേളയിലേക്ക് തുണി സഞ്ചിയും സ്റ്റീൽപ്ലേറ്റും സമർപ്പണം ചടങ്ങിൽ മുഖ്യ പ്രഭാഷണം വഹിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാത്മികതയും സംസ്കാരികതയ്ക്കും ഒപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് കുംഭമേള നടക്കുന്നത്.
മഹാകുംഭമേളയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള രാജ്യമൊട്ടാകെ നടത്തുന്ന ഇത്തരം പ്രവർത്തനത്തിലൂടെ കുംഭമേളയുടെ പുണ്യം ജനങ്ങളിലെക്ക് എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ക്യാനറബാങ്ക് റിട്ട: AGM ആർആർ പൈ ദക്ഷിണ കേരള സംയോജകൻ എ.കെ സനന് തുന്നിസഞ്ചിയും സ്റ്റീൽ പ്ലേറ്റുകളും കൈമാറി.“ഏക് ഥൈലാ ഏക് ഥാലി അഭിയാൻ” എന്ന പേരിലാണ് ജില്ലയിൽ നിന്ന് തുണിസഞ്ചിയും സ്റ്റീൽ പ്ലേറ്റും സമാഹരിച്ചത്. പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകരാണ് വീടുകളിൽ നിന്ന് ഇവ സമാഹരിക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കിയത്. കുംഭമേളാപുരി ശുചീകരിക്കാനായി വിന്യസിച്ചിട്ടുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരാണ് ഈ തുണിസഞ്ചിയും സ്റ്റീൽ പ്ലേറ്റുകളും തീർത്ഥാടകരിലേക്ക് കൈമാറുക. “ഒരു പാത്രം ഒരു സഞ്ചി” കാമ്പയിനിൽ സമൂഹത്തിലെ എല്ലാ സംഘടനകളെയും പങ്കാളികളാക്കിയിട്ടുണ്ട്. പര്യാവരൺ ഗതിവിധി പ്രവർത്തകരാണ് കാമ്പയിന് രാജ്യമൊട്ടാകെ നേതൃത്വം നൽകിയത്.
കളക്‌ട്രേറ്റിന് സമീപം ടിഡി റോഡിലെ കപാലീശ്വരമഠം ഹാളിൽ നടന്ന പരിപാടിയിൽ ബാർക്ക് റിട്ട: ശാസ്ത്രഞ്ജൻ നാരായണൻ മധു അധ്യക്ഷത വഹിച്ചു. വിഭാഗ് സംയോജൻ എസ്.രഞ്ജൻ , ആർ.കെ ഗോപാലകൃഷ്ണൻ, പ്രാന്തീയ കാര്യകാരി സദസ്യൻ വി മുരളീധരൻ,
മഹാനഗർ സംയോജകൻ ഇന്ദു മോഹൻ, അഡ്വ.ഹരികുമാർ പ്ലാവിലയിൽ എന്നിവർ സംസാരിച്ചു.
Discussion about this post