കുറ്റൂർ : സമൂഹത്തിൽ വളർന്നുവരുന്ന ഐക്യബോധത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സനാതന ധർമ്മത്തിനെതിരെ ഉയർന്നുവരുന്ന ഗൂഢ പദ്ധതികളെന്നും, അവക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം മീഡിയ കോർഡിനേറ്റർ ജെ. മഹാദേവൻ പറഞ്ഞു. കുറ്റൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിന്റെ ഭാഗമായി കുറ്റൂർ പഞ്ചായത്തിന്റെ ഹിന്ദു നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു ഐക്യവേദി ജില്ലാ ഉപാധ്യക്ഷൻ റിട്ടയേർഡ് ക്യാപ്റ്റൻ അഡ്വക്കേറ്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഭാരതം നേരിട്ട വെല്ലുവിളികൾ എക്കാലവും ചെറുത്തു തോൽപ്പിക്കുവാൻ നമ്മുടെ പൂർവികർ പരിശ്രമിച്ചിട്ടുണ്ട് കേരളത്തിൽ നിലവിലുണ്ടായിരുന്ന അയിത്തം ഉന്മൂലനം ചെയ്ത് സാമാജിക ഐക്യം വളർത്തിയെടുത്തത് ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും, വൈകുണ്ഠസ്വാമികളും ഒന്നിച്ചു ചേർന്നാണ്. ഇന്നത്തെ കാലഘട്ടത്തിലും അത്തരത്തിലുള്ള സാമൂഹിക ഐക്യം വളർന്നുവരുന്നു എന്നതാണ് ചിലർക്ക് ഹിന്ദു ധർമ്മത്തോടുള്ള അസഹിഷ്ണുത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു ഐക്യവേദി താലുക്ക് പ്രസിഡന്റ് TN സുരേന്ദ്രൻ , കുറ്റൂർ പഞ്ചായത്ത് മെംബർ ശ്രീവല്ലഭവൻ ആശംസ പ്രസംഗവും നടത്തി.
Discussion about this post