കൊല്ലം: തിടമ്പ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണ ‘സ്മൃതി സന്ധ്യ’ സംഘടിപ്പിച്ചു. സുപ്രസിദ്ധ ചലചിത്ര സംവിധായകൻ രാജീവ് അഞ്ചൽ ഉദ്ഘാടനം ചെയ്തു. കുടുംബ പശ്ചാത്തലത്തിലുള്ള കഥകളാണ് എം ടി വാസുദേവൻ നായർ കൂടുതലും ചലച്ചിത്രമായും നോവലുകളായും അവതരിപ്പിച്ചിട്ടുള്ളത് ഇത്തരം കൂട്ടുകുടുംബ സംവിധാനം ഉണ്ടായിരുന്ന കാലഘട്ടം കേരളത്തിൻറെ സുവർണ്ണ കാലഘട്ടമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജീവിത മൂല്യങ്ങൾക്ക് ഈ കൂട്ടുകുടുംബ സമ്പ്രദായം വളരെ പ്രചോദനമായിരുന്നു. അത്തരം കൂട്ടുകുടുംബ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇന്നത്തെ കാലഘട്ടത്തിൻ്റെ മൂല്യച്യുതികൾക്ക് കാരണമായിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ ഭാവസാന്ദ്രമായ ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിനെ ഏറെ സ്വാധീനിച്ച സ്വാത്തികനായ ചലച്ചിത്ര പിന്നണി ഗായകൻ, ലളിത സംഗീതത്തിന്റെ മുടി ചുടാമന്നനായിരുന്ന പി ജയചന്ദ്രന്റെ ഗാനങ്ങൾ പാടാത്തത്ത മലയാളികൾ വളരെ ചുരുക്കമാണ്. ഗാനങ്ങൾ കൊണ്ട് മനുഷ്യഹൃദയങ്ങളെ തരാളിതമാക്കിയ അനുഗ്രഹീത ഗായകനായിരുന്നു പി ജയചന്ദ്രൻ എന്ന് രാജീവ് അഞ്ചൽ അനുസ്മരിച്ചു.
കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ തിടമ്പ് ഫിലിം സെസൈറ്റി പ്രസിഡൻ്റ് അഡ്വ.എസ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആർ.പ്രകാശൻ പിള്ള, ആർ സുധാകരൻ നായർ, പ്രേം ആശ്രാമം, അഡ്വ:സുര്യാ , ടി. സി. സുഭാഷ്, എന്നിവർ സംസാരിച്ചു. കൊല്ലത്തിൻ്റെ ഗായകർ അവതരിപ്പിച്ച സംഗീതാർച്ചനയും നടന്നു.
Discussion about this post