വയനാട്: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സേവാഭാരതി നടത്തിവരുന്ന പ്രത്യേക പദ്ധതിയാണ് സേവാമിത്രം. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളിൽ നേരിട്ടെത്തി വിവരശേഖരണം നടത്തി അതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും ആവശ്യങ്ങളെ കണ്ടറിഞ്ഞ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന രീതിയാണ് അവലംബിച്ചത്. ഈ ഗൃഹ സന്ദർശന പരിപാടിയിലാണ് തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ആവശ്യമായ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ കണ്ടെത്തിയത്. അർഹരായ 87 വിദ്യാർത്ഥികൾക്ക് ശാസ്ത്ര യൂണിവേഴ്സിറ്റി തഞ്ചാവൂരിന്റെ സഹായത്തോടെ “വിദ്യാദർശൻ” എന്ന പേരിൽ ദേശീയ സേവാഭാരതി സ്കോളർഷിപ്പ് വിതരണം നടത്തി.
വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് മേപ്പാടി MSA ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിദ്യാദർശൻ സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം തഞ്ചാവൂർ ശാസ്ത്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എസ്. വൈദ്യ സുബ്രഹ്മണ്യം നിർവഹിച്ചു. 87 വിദ്യാർത്ഥികൾക്കായി 47 ലക്ഷം രൂപയാണ് ആദ്യഘട്ടമായി സ്കോളർഷിപ് വിതരണം ചെയ്തത്. ദേശീയ സേവാഭാരതി കേരളം സംസ്‌ഥാന പ്രസിഡണ്ട് ഡോ.രഞ്ജിത്ത് വിജയഹരി അധ്യക്ഷത വഹിച്ച പരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം മുതിർന്ന പ്രചാരകൻ എസ് സേതുമാധവൻ സേവാസന്ദേശം നല്കി.
ദേശീയ സേവാഭാരതി കേരളം ജനൽ സെക്രട്ടറി ഡോ. ശ്രീരാംശങ്കർ ആമുഖ ഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ സേവാപ്രമുഖ് രവികുമാർജി, മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷൻ മെഡിക്കൽ ഓഫീസർ പത്മശ്രീ. ഡോ. ധനഞ്ജയ് ദിവാകർ സഖ്‌ദേവ്, രാഷ്ട്രീയ സ്വയംസേവകസംഘം ദക്ഷിണ പ്രാന്ത സേവ പ്രമുഖ് എം സി വത്സൻ വിഭാഗ് സഹ സംഘചാലക് ടി. ഡി ജഗത് നാഥകുമാർ, സേവാഭാരതി വയനാട് ജില്ല അധ്യക്ഷൻ ശ്രീ. സത്യൻ നായർ, ദേശീയ സേവാഭാരതി കേരളം വൈസ്പ്രസിഡൻറ് ഡോ. അഞ്ജലി ധനഞ്ജയൻ, ശ്രീ. കെ. ജി ഗോപാലപിള്ള എന്നിവർ പങ്കെടുത്തു. ചടങ്ങിൽ റവ. ഫാദർ പി. വി ചെറിയാനെ ആദരിച്ചു.
വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വിദ്യാഭ്യാസരംഗത്തെ ഈ ചടങ്ങിന്റെ വാർത്ത അതിന്റെ പ്രാധാന്യം മനസ്സിലാക്കി ആവശ്യമായ പ്രചാരണം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
Discussion about this post