തൃശ്ശൂര്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ചു വര്‍ഷം തോറും നടത്തി വരാറുള്ള സേവാനിധി സമാഹരണത്തിനു തുടക്കമായി. സേവാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഇത്തവണത്തെ സേവാനിധി പ്രവര്‍ത്തനത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. വയനാട് ദുരന്തബാധിതര്‍ക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതികളും ഇതില്‍പ്പെടും.
തൃശ്ശൂര്‍ ജില്ലയില്‍ മുന്‍ ചീഫ് സെക്രട്ടറി ഇ. കെ ഭരത് ഭൂൂഷണില്‍ നിന്നും ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാരക് അ. വിനോദ് സേവാനിധി ഏറ്റുവാങ്ങി. ദേശീയ സേവാഭാരതിസംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവ്, തൃശ്ശൂര്‍ വിഭാഗ് പ്രചാരക് സി. എല്‍. ശ്രീനാഥ്, സേവാഭാരതി തൃശ്ശൂര്‍ ജില്ലാ രക്ഷാധികാരി വി. ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.
മലപ്പുറത്ത് കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. രവീന്ദ്രന്‍ വിഭാഗ് സേവാ പ്രമുഖ് കെ. വി. രാമന്‍കുട്ടിക്ക് സേവാനിധി കൈമാറി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയത്ത് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനില്‍ നിന്നും വിഭാഗ് സംഘചാലക് പി.പി ഗോപി, കാര്യവാഹ് ആര്‍. സാനു, സേവാപ്രമുഖ് ആര്‍, രാജേഷ്, ജില്ലാ കാര്യവാഹ് എം. എസ്. മനു, ജില്ലാ സേവാപ്രമുഖ് എം.പി രാജേഷ് എന്നിവര്‍ ചേര്‍ന്ന് സേവാനിധി ഏറ്റു വാങ്ങി.
Discussion about this post