കണ്ണൂര്‍: സംസ്‌കൃത ഭാഷയുടെ മഹത്വവും പ്രാധാന്യവും പുതുതലമുറ തിരിച്ചറിയണമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി. ഇന്ദിര. വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ല പോലീസ് കോ-ഓപ്പറേറ്റീവ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സംസ്‌കൃതഭാരതി മഹിളാവിഭാഗം പ്രമുഖ ഡോ. കെ.എസ്. ബിന്ദുശ്രീ അധ്യക്ഷയായി. സംസ്‌കൃതഭാരതി മലപ്പുറം ജില്ലാ അധ്യക്ഷ ഡോ. സി.പി. ശൈലജ മുഖ്യപ്രഭാഷണം നടത്തി.
ഡോ. കെ.എസ്. ജയശ്രീ (സംസ്ഥാനസംഘടന സെക്രട്ടറി ഭാരതീയ സ്ത്രീശക്തി കേരളം), അഡ്വ. കെ.എസ്. ശ്രീകല (സംസ്ഥാന കാര്യവാഹിക, രാഷ്‌ട്ര സേവികാസമിതി കേരളം), പി.യു. രമ്യ (ജില്ലാ കാര്യദര്‍ശി, കേരളസംസ്‌കൃതാധ്യാപക ഫെഡറേഷന്‍) എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജെ. വന്ദന (ശാരദാ ഗുരുകുലം-ചെമ്മണ്ട ഇരിങ്ങാലക്കുട- തൃശൂര്‍) സംസാരിച്ചു.
Discussion about this post