നീലംപേരൂർ: പി എൻ പണിക്കർ സ്മാരക വായനക്കൂട്ടം 9ാമത്തെ പുസ്തക ചർച്ച ഫെബ്രുവരി 28ന് സംഘടിപ്പിച്ചു. നീലംപേരൂർ പി എൻ പണിക്കർ സ്ഥാപിച്ച സനാതനധർമ്മ വായനശാലയിൽ വെച്ച് നടന്ന പരിപാടിയിൽ വായനശാല പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ പിള്ള കുന്നക്കാട് അധ്യക്ഷത വഹിച്ചു. തുടർന്ന് വായനക്കൂട്ടം അധ്യക്ഷൻ പി കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു.
വാഴൂർ SVR NSS കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ പി. ഗോപീകൃഷ്ണൻ ഛത്രപതി ശിവാജി സദ്ഭരണത്തിന്റെ മാതൃക എന്ന പുസ്തകം പരിചയപ്പെടുത്തി. കുട്ടനാട് താലൂക്കിലെ മികച്ച ലൈബ്രറിയൻ പുരസ്‌കാരം നേടിയ സനാതനധർമ്മ വായനശാല ലൈബ്രറിയൻ ശ്രീമതി വത്സലാകുമാരി, ഗോപൻ എന്നിവർ സംസാരിച്ചു.
Discussion about this post