കോട്ടയം: മയക്കുമരുന്നിന്റെ ഉപയോഗവും അധര്‍മ പ്രവര്‍ത്തനങ്ങളും പുതുതലമുറകളില്‍ നിഷേധാത്മക സമീപനവും അക്രമവാസനയും വര്‍ധിപ്പിക്കുന്നുവെന്നും ഇത് പൊതുസമൂഹത്തിന്റെ വിഷയമായി മാറിയെന്നും മാര്‍ഗദര്‍ശകമണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്സ്വരൂപാനന്ദ സരസ്വതി.
കോട്ടയത്തു നടക്കുന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ച മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയണം. അതിന് ആചരണം അത്യന്താപേക്ഷിതമാണ്. ശ്രേഷ്ഠരായ ആചാര്യന്മാര്‍ ധര്‍മ്മാധിഷ്ഠിത ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് ആദര്‍ശ പുരുഷന്മാരിലൂടെ നമുക്കു കാണിച്ചു തന്നു. മുതിര്‍ന്നവരെയും സ്ത്രീകളെയും ആദരിക്കുവാനും ബഹുമാനിക്കുവാനും യുവതലമുറയെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനായി. ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ രാജു, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വി. ആര്‍. രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍, സ്വാഗത സംഘം ചെയര്‍മാന്‍ ശ്രീകുമാര്‍ ഇടയാടി, കെ. എസ.് ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post