കൊച്ചി: വിശ്വസംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ കോൺഫ്ളുവൻസ് ലക്ഷ്യ 2025 നാളെ എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. നാളെ രാവിലെ 10ന് മുൻ ഡി. ജി. പി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം സാമൂഹ്യ മാധ്യമ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും.
ബിജെപി ദേശീയ വ്യക്താവ് ഷെഹ്സാദ് പൂനേവാലാ “ഇൻഫോമേഷൻ വാർ ഫെയർ ആൻഡ് ഡീപ് സ്റ്റേറ്റ്” എന്ന വിഷയത്തിൽ സംസാരിക്കും. “ലഹരിയല്ല വേണ്ടത് സർഗാത്മക യുവത്വം എന്ന വിഷയത്തിൽ അഡ്വ. ഒ.എം ശാലീന മോഡറേറ്ററാകുന്ന പാനൽ ചർച്ചയിൽ മുൻ കേന്ദ്രസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി ഗോപകുമാർ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ കെ. ജി ജ്യോതിർഘോഷ്, ഡിബേറ്റർ ശ്രീജിത്ത് പണിക്കർ തുടങ്ങിയവർ പങ്കെടുക്കും.
സമാപനസഭയിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ ദിശബോധം നൽകും പ്രവർത്തകർക്ക്.
പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള ഡോക്യുമെൻ്ററി പ്രദർശനവും ഉണ്ടാവും.
Discussion about this post