ചെങ്ങന്നൂർ: ലഹരിക്കെതിരായുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി Clean Bowled Drugs എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ചെങ്ങന്നൂർ വിദ്യാർത്ഥി വിഭാഗിന്റെ നേതൃത്വത്തിൽ യുവാക്കളിൽ ലഹരിക്കെതിരെ ബോധവത്ക്കരണ സന്ദേശം മുന്നിൽ വെച്ചുകൊണ്ടാണ് മത്സരങ്ങൾ നടന്നത്. ചെങ്ങന്നൂർ താലൂക്കിലെ 10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ Falcon പെണ്ണുക്കര ക്രിക്കറ്റ് ടീം വിജയികളായി.
ചെങ്ങന്നൂർ S.I പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി. സമാപനവേദിയിൽ ലഹരിക്കെതിരെ യുവാക്കൾ ശ്രദ്ധിക്കേണ്ട വിഷയത്തെ പറ്റി ചെങ്ങന്നൂർ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു വിജയൻ ബോധവത്ക്കരണ സന്ദേശം നൽകി. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് ശ്രീജേഷ് വിജയികൾക്ക് സമ്മാനം നൽകി.
Discussion about this post