പത്തനംതിട്ട: സേവാഭാരതി ആരോഗ്യ ആയാമത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക പദ്ധതിയായ “സാന്ത്വന സ്പർശം” മാർച്ച് 23-ാം തീയതി ശബരി ബാലികാസദനം കോന്നി പത്തനംതിട്ടയിൽ 4.30 ന് ആദരണീയനായ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി തുടങ്ങിയ സേവനങ്ങൾ ഗ്രാമീണ മേഖലകളിൽ ലഭ്യമാക്കുക എന്നതാണ് സേവാഭാരതി സാന്ത്വന സ്പർശം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ഓട്ടിസം ആൻഡ് സെറിബ്രൽ പാൾസി ബാധിതരായ കുട്ടികൾക്കും ഫിസിയോതെറാപ്പി ആവശ്യമുള്ള മറ്റ് രോഗികൾക്കുമുള്ള ആദ്യ കേന്ദ്രമാണ് ഗവർണർ ഉദ്ഘാടനം ചെയ്യുന്നത്. കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെ പിന്തുണയോടു കൂടി ദേശീയ സേവാഭാരതി കേരളം, ശബരി സേവാ സമിതി, സക്ഷമ എന്നീ സംഘടനകളുടെയും സംയുക്ത സംരംഭമാണ് ഈ കേന്ദ്രം.
Discussion about this post