കോട്ടയം: സംസ്‍കാരികമായും വൈചാരികമായും ഉയരുമ്പോൾ സാമ്പത്തികമായും ഭാരതം ഉയരുമെന്നും പട്ടേൽ പ്രതിമയുടെ സ്ഥാപനവും, അയോദ്ധ്യയും, കുംഭമേളയും ഉദാഹരണം ആണെന്നും ഭാരതീയ വിചാരകേന്ദ്രം ജന. സെക്രട്ടറി കെ സി സുധീർ ബാബു പ്രസ്താവിച്ചു. ഭാരതീയവിചാരകേന്ദ്രം സ്ഥാനീയ സമിതിയുടെ പ്രബന്ധ സമ്മേളനത്തിൽ ഉണരുന്ന ഭാരതം ഉണർത്തേണ്ട ചിന്തകൾ എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പിരിച്വൽ ടൂറിസവും ആക്കൂട്ടത്തിൽ ഉദാഹരിക്കാം. ഭാരതത്തെ വീണ്ടും ലോകം കണ്ടെത്തുകയാണ്. ഭാരതം ‘സോഫ്റ്റ് പവർ’ രാഷ്ട്രം ആണ്. യോഗ, ധ്യാനം, ആയുർവ്വേദം, തന്ത്രിക സംസ്കാരം തുടങ്ങിയവയുടെ ശക്തി ലോകത്തിന്റെ ആദരവ് നേടിത്തരുന്നു. വളരെ വേഗം തന്നെ ഭാരതം ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി നാം മാറും. വിശ്വ ഗുരുവായി നാം മാറാൻ നാം നമ്മേ തിരിച്ചറിയേണ്ടതുണ്ട്. അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ഥാനീയ സമിതി പ്രസിഡന്റ് എസ് അനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനീയ സമിതി സെക്രട്ടറി എം ജി അശോക് കുമാർ, സ്ഥാനീയ സമിതി ജോയിൻ സെക്രട്ടറി കെ ആർ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post